മലയാള സിനിമയുടെ നെടുംതൂണുകളായ മോഹൻലാലും മമ്മൂട്ടിയും തമ്മിലുള്ള സൗഹൃദത്തെപ്പറ്റി മലയാളികളോട് ആരും പറയേണ്ട ആവശ്യമില്ല. മലയാള സിനിമയുടെ വളർച്ചയ്ക്കൊപ്പം തന്നെ വളർന്നു പന്തലിച്ച സൗഹൃദമാണ് ഇരുവരുടേതും.
ഇരുവരുടെയും സൗഹൃദത്തെക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധ നേടുകയാണ്. 'മമ്മൂട്ടി സാറിന്റെ വീട്ടിൽ ചില കർശന നിയമങ്ങളുണ്ട്, എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്നത് സംബന്ധിച്ച്. എന്നാൽ, അദ്ദേഹത്തിന്റെ വീട്ടിലെ ആ നിയമങ്ങൾ ആകെ ഒരാൾക്ക് വേണ്ടി മാത്രമാണ് മാറ്റുന്നത്.
അത് മോഹൻലാൽ സാറിന് വേണ്ടി മാത്രമാണ്. അദ്ദേഹം സ്വന്തം കുടുംബത്തിന് വേണ്ടി പോലും ആ നിയമങ്ങളിൽ മാറ്റം വരുത്തിയിട്ടില്ല. ആ നിയമങ്ങൾ എന്തൊക്കെയാണെന്ന് ഞാൻ പറയുന്നില്ല,' എന്ന് പൃഥ്വിരാജ് പറഞ്ഞു.
അടുത്തിടെ മമ്മൂട്ടിയുടെ ആയുരാരോഗ്യത്തിനായി മോഹൻലാൽ വഴിപാട് കഴിപ്പിച്ചത് ശ്രദ്ധ നേടിയിരുന്നു. ശബരിമല ദർശനത്തിനിടെയായിരുന്നു മോഹൻലാൽ മമ്മൂട്ടിയുടെ പേരിൽ വഴിപാട് കഴിപ്പിച്ചത്. 45 വർഷത്തെ സിനിമാ ജീവിതത്തിൽ മമ്മൂട്ടിയും മോഹൻലാലും ഒത്തുചേർന്ന് 55 ചിത്രങ്ങളിൽ വേഷമിട്ടു. ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന പുതിയ സിനിമ ഇപ്പോൾ അണിയറയിൽ ഒരുങ്ങുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്