ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രീയ-സിനിമാ മേഖലയിലടക്കമുള്ള പ്രമുഖര്‍ ആശംസികള്‍ അറിയിച്ചിരുന്നു.
എക്സിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ ആശംസ. ' അദ്ദേഹത്തിന് ദീര്‍ഘായുസും ആരോഗ്യവും ഉണ്ടാകട്ടെ' എന്ന് പ്രധാനമന്ത്രി കുറിച്ചു. മുഖ്യമന്ത്രി പ്രധാനമന്ത്രിക്കടക്കം നന്ദി അറിയിച്ചു.
80-ാം പിറന്നാളിന്റെ നിറവില്‍ നില്‍ക്കുന്ന മുഖ്യമന്ത്രിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു.
ഗവര്‍ണര്‍ മുഖ്യമന്ത്രിയുടെ വസതിയിലെത്തിയാണ് ആശംസകള്‍ നേര്‍ന്നത്. ചലച്ചിത്ര നടന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍, കമല്‍ഹാസന്‍, ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എന്നിവരും ജന്മദിനാശംസകള്‍ നേര്‍ന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്