അഭിനേതാക്കളെ തകർക്കാൻ പിആർ ഏജൻസി:  നോറ ഫത്തേഹിയ്ക്ക് പിന്നാലെ പൂജ ഹെഗ്‌ഡെയും

MARCH 26, 2025, 12:13 AM

അഭിനേതാക്കളെ തകർക്കാൻ പിആർ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് നടി പൂജ ഹെഗ്‌ഡെ. നടി നോറ ഫത്തേഹിയും ഇതേ ആരോപണവുമായി രം​ഗത്ത് വന്നിരുന്നു.  ഫിലിംഫെയറിന് നൽകിയ ഒരു അഭിമുഖത്തിൽ പൂജ നെഗറ്റീവ് പിആർ തന്ത്രത്തെക്കുറിച്ചും ആളുകളെ ലക്ഷ്യം വച്ചുള്ള നെഗറ്റീവ് ട്രോളുകളെക്കുറിച്ചും തുറന്നു പറഞ്ഞു. 

“പലപ്പോഴും, എനിക്ക് അത് ഒരു ഞെട്ടലായിരുന്നു. എൻറെ കാര്യത്തിൽ പിആറിൽ ഞാൻ വളരെ മോശമാണ്. മീം പേജുകൾ എന്നെ നിരന്തരം ട്രോളിയിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്ന് ഞാൻ ഓർക്കുന്നു, 

അവർ എന്തിനാണ് എന്നെ കുറിച്ച് നിരന്തരം നെഗറ്റീവ് ആയി സംസാരിക്കുന്നത് എന്ന് ഞാൻ ചിന്തിച്ചു. അത് കൃത്യമായി എന്നെ ലക്ഷ്യമിടുന്നതായി എനിക്ക് അനുഭവപ്പെട്ടു. മറ്റുള്ളവരെ താഴ്ത്തിക്കെട്ടാൻ ആളുകൾ ധാരാളം പണം ചെലവഴിക്കുന്നുണ്ടെന്ന് പിന്നീട് എനിക്ക് മനസിലായി. ഞാൻ അത് അറിഞ്ഞപ്പോൾ, എന്റെ മാതാപിതാക്കളും ഞാനും വളരെയധികം വിഷമിച്ചു. 

vachakam
vachakam
vachakam

പക്ഷേ ഞാൻ അത് ഒരു അഭിമാനമായി എടുത്തു. കാരണം ആരെങ്കിലും നിങ്ങളെ താഴ്ത്തിക്കെട്ടണമെന്ന് തോന്നിയാൽ, അതിനർത്ഥം നിങ്ങൾ അവരെക്കാൾ മുകളിലാണെന്നാണല്ലോ. കുഴപ്പമില്ലെന്ന് ഞാൻ എന്റെ മാതാപിതാക്കളെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു. പക്ഷേ ഒരു ഘട്ടത്തിനുശേഷം, അത് വളരെയധികം ആയി. എന്നെ ട്രോളാൻ വേണ്ടി ആളുകൾ ലക്ഷങ്ങൾ ചെലവഴിക്കുന്നുണ്ടെന്ന് ഞാൻ കണ്ടെത്തി" പൂജ പറഞ്ഞു. 

"പിന്നീട് എന്നെ ട്രോളുന്ന മീം പേജുകളുമായി ബന്ധപ്പെടാനും പ്രശ്നം എന്താണെന്ന് അവരോട് ചോദിക്കാനും ഞാൻ എന്റെ ടീമിനോട് പറഞ്ഞു. അവർ പറഞ്ഞ മറുപടി നേരിട്ടായിരുന്നു. നിങ്ങളെ ട്രോളാൻ ഞങ്ങൾക്ക് പണം തരുന്നുണ്ട്. ഇനി ഇത് നിർത്താനെോ, അല്ലെങ്കിൽ ആ ടീമിനെ തിരിച്ച് ട്രോളാനോ ഇതാണ് പ്രതിഫലം. വളരെ വിചിത്രമായിരുന്നു അത്. 

ആളുകൾ അത്തരം കാര്യങ്ങൾ നടക്കുമെന്ന് വിചാരിക്കുന്നു. പക്ഷേ എന്നെ എന്തിനാണ് ട്രോളുന്നത് എന്നോ അതിന് പിന്നിലെ കാരണമെന്താണെന്നോ അറിയില്ല. ചിലപ്പോൾ എൻറെ പോസ്റ്റിനടിയിൽ എനിക്കെതിരെ വലിയൊരു അഭിപ്രായം കാണുമ്പോൾ ഞാൻ  പ്രൊഫൈലിൽ പോകുമ്പോൾ ഡിസ്പ്ലേ ചിത്രമോ പോസ്റ്റുകളോ ഇല്ലെന്ന് കാണും. ഇവ വെറും പണമടച്ചുള്ള ബോട്ടുകളാണ്." പൂജ കൂട്ടിച്ചേർത്തു. 

vachakam
vachakam
vachakam


 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam