'ഭർത്താവിന്റെ കുടുംബം കാരണം സിനിമ വിട്ടു, 32-ാം വയസ്സിൽ വിവാഹമോചനം'; മനസ്സ് തുറന്ന് പൂജ ബേദി 

NOVEMBER 25, 2025, 9:10 PM

വിവാഹശേഷം ബോളിവുഡിൽ നിന്ന് പിന്മാറാനുള്ള കാരണം വെളിപ്പെടുത്തി നടി പൂജ ബേദി . കുടുംബജീവിതത്തിലെ പ്രശ്നങ്ങൾ ഒഴിവാക്കാൻ വേണ്ടിയാണ് താൻ അഭിനയം ഉപേക്ഷിച്ചതെന്ന് നടി പറഞ്ഞു. 32-ാം വയസ്സിൽ ജീവനാംശം പോലും ലഭിക്കാതെ വിവാഹമോചനം നേടിയതായി ഒരു പോഡ്‌കാസ്റ്റ് അഭിമുഖത്തിൽ പൂജ  പറഞ്ഞു.  

ഭർത്താവിന്റെ കുടുംബം പിന്തുടരുന്ന മൂല്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചുകൊണ്ട് തനിക്കും ഭർത്താവിനും കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ആഗ്രഹിക്കാത്തതിനാലാണ് വിവാഹശേഷം ബോളിവുഡിൽ സജീവമല്ലാതിരുന്നതെന്ന് പൂജ ബേദി പറഞ്ഞു. 

മുൻ ഭർത്താവ് ഫർഹാൻ ഒരു യാഥാസ്ഥിതിക മത കുടുംബത്തിലെ അംഗമാണ്. മരുമകൾ ഒരു 'സെക്സി നടി'യാകുന്നത് അവർക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് നടി കൂട്ടിച്ചേർത്തു. 

vachakam
vachakam
vachakam

 'ഒരുപാട് തർക്കങ്ങൾ ഉണ്ടായിരുന്നു. തുടക്കത്തിൽ, ഞങ്ങൾ ഒരുമിക്കുന്നതിൽ കുടുംബങ്ങൾക്ക് താൽപ്പര്യമില്ലായിരുന്നു. കുടുംബജീവിതം സംഘർഷങ്ങൾ നിറഞ്ഞതായിരിക്കണമെന്ന് ഞാൻ ആഗ്രഹിച്ചില്ല. അതിനാൽ ഞാൻ സിനിമകൾ ഉപേക്ഷിച്ച് മറ്റെന്തെങ്കിലും ചെയ്യാൻ തീരുമാനിച്ചു,' നടി പറഞ്ഞു.

എതിര്‍പ്പുകളെല്ലാം മറികടന്ന് നടന്ന വിവാഹജീവിതം ഒന്‍പതുവര്‍ഷം മാത്രമാണ് നീണ്ടുനിന്നത്. വിവാഹമോചനം കഠിനമായിരുന്നുവെന്നും നടി പറഞ്ഞു. ‘എനിക്ക് ഏകദേശം 27 വയസ്സുള്ളപ്പോള്‍ ആദ്യത്തെ ദുരന്തമുണ്ടായി. എന്റെ മുത്തശ്ശി ക്യാന്‍സര്‍ ബാധിച്ച് മരിച്ചു. എന്റെ നായ ചത്തു. ആറുമാസം പ്രായമുള്ളപ്പോള്‍ മുതല്‍ എന്നെ വളര്‍ത്തിയ ആളും മരണപ്പെട്ടു. എന്റെ അമ്മ മണ്ണിടിച്ചിലില്‍പ്പെട്ട് മരിച്ചു.

സഹോദരന്‍ ആത്മഹത്യ ചെയ്തു. ഇതിനിടയില്‍ എന്റെ വിവാഹബന്ധം തകര്‍ന്നു. അപ്പോള്‍ എനിക്ക് രണ്ട് കുട്ടികളുമുണ്ടായിരുന്നു. ഒടുവില്‍ ജീവനാംശമൊന്നും ലഭിക്കാതെ വിവാഹമോചനവും കഴിഞ്ഞു. അന്ന് എനിക്ക് 32 വയസ്സായിരുന്നു, ഞാന്‍ ആകെ ഭയന്നുപോയിരുന്നു', പൂജാ ബേദി കൂട്ടിച്ചേര്‍ത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam