മക്കളുടെ ബേബി സിറ്ററായ രഞ്ജുവിന് സ്വര്‍ണമാലയും കൈചെയിനും സമ്മാനിക്കുന്ന അവതാരകയും നടിയുമായ പേളി മാണിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. സര്‍പ്രൈസായിട്ടാണ് പേളി സമ്മാനം കൈമാറിയത്. സമ്മാനം നല്‍കിയതിന് പിന്നാലെ ഇരുവരും വികാരാധീനരാകുന്നതും വീഡിയോയില്‍ കാണാം.
രഞ്ജുവിനെ സ്വന്തം അനിയത്തിയെപ്പോലെയാണ് കാണുന്നതെന്ന് ആണ് പേളി വീഡിയോയില്‍ പറയുന്നത്. “രണ്ട് വര്‍ഷമായി രഞ്ജു ഞങ്ങള്‍ക്കൊപ്പമുണ്ട്. ഇളയ മകള്‍ നിറ്റാര ജനിച്ച് വീട്ടിലെത്തിയ ദിവസമാണ് അവള്‍ ഞങ്ങളോടൊപ്പം ജോലിക്ക് എത്തിയത്. അന്ന് മുതല്‍ ഇന്നുവരെ ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗമായാണ് അവള്‍ നിന്നത്. കുട്ടികളുടെ കാര്യങ്ങള്‍ മാത്രമല്ല, എന്റെ കാര്യങ്ങളും പറയാതെ തന്നെ നോക്കും,” എന്നാണ് പേളി പറയുന്നത്.
“അവള്‍ ഞങ്ങളുടെ ബേബി സിറ്റര്‍ മാത്രമല്ല, കുടുംബാംഗം പോലെയാണ്. ഇപ്പോള്‍ കുറച്ചു ദിവസത്തേക്ക് നാട്ടിലേക്ക് പോകുകയാണ്. സഹോദരിക്ക് അസുഖമുള്ളതിനാലാണ് പോകുന്നത്. പോകുന്നതിന് മുമ്പ് ഒരു സമ്മാനം നല്‍കണമെന്ന് തോന്നി. ഇതുവരെ നല്ലൊരു ഗിഫ്റ്റ് വാങ്ങി നല്‍കിയിട്ടില്ല. അതുകൊണ്ടാണ് മാലയും കൈചെയിനും വാങ്ങിയത്,” എന്നും പേളി വീഡിയോയില്‍ പറയുന്നു. വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് അഭിനന്ദന കമന്റുകളുമായി എത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
