സോഷ്യൽ മീഡിയയിൽ വൈറൽ ആയി പവൻ കല്യാണിന്റെ വാൾ വീശൽ അഭ്യാസം. പുതിയ സിനിമയുടെ പ്രീ റിലീസ് ഇവന്റിനിടെ നാടകീയമായി വാൾ വീശുന്ന പവൻ കല്യാണിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
അതേസമയം ദൃശ്യങ്ങളിൽ വാൾ വീശുന്നതിനിടയിൽ കൂടെയുണ്ടായിരുന്ന ബോഡിഗാർഡ് തലനാരിഴയ്ക്ക് ആണ് രക്ഷപ്പെടുന്നത്. പുതിയ ചിത്രം ഒ.ജിയുടെ പ്രീ റിലീസ് ഇവന്റിനിടെയായിരുന്നു സംഭവം ഉണ്ടായത്. വീഡിയോയ്ക്ക് പിന്നാലെ വലിയ വിമർശങ്ങൾ ആണ് താരത്തിന് നേരെ ഉയരുന്നത്.
ഇത്തരത്തിലുള്ള കാര്യങ്ങളിലൂടെ എന്ത് സന്ദേശമാണ് പ്രേക്ഷകർക്ക് ഇത്തരത്തിലുള്ള സൂപ്പർ താരങ്ങൾ നൽകുന്നതെന്നാണ് സമൂഹ മാധ്യമങ്ങളിൽ ഉയർന്നുവരുന്ന വിമർശനങ്ങളിൽ പ്രധാനമായും ചോദിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
