എന്റെ ശരീരം എനിക്ക് ഇഷ്ടമാണ്: പാപ്പരാസികൾക്കെതിരെ നോറ ഫത്തേഹി

APRIL 24, 2024, 7:22 AM

 ബോളിവുഡിലെ മിന്നും താരമാണ് നോറ ഫത്തേഹി. നോറയുടെ ഡാന്‍സിന് ആരാധകർ ഏറെയാണ്.  മികച്ച നര്‍ത്തകിയായ നോറ ബോളിവുഡില്‍ മാത്രമല്ല മലയാളമടക്കമുള്ള തെന്നിന്ത്യന്‍ സിനിമകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്.  

പാപ്പരാസികള്‍ നോറയുടെ പിന്നാലെ തന്നെ എപ്പോഴുമുണ്ട്. ബോളിവുഡിലെ പാപ്പരാസി കള്‍ച്ചറിനെക്കുറിച്ച്‌ മനസ് തുറക്കുകയാണ് നോറ. പാപ്പരാസികള്‍ നിരന്തരം തന്നെ പിന്തുടരുന്നതും ഫോട്ടോയെടുക്കുന്നതുമൊന്നും തന്നെ ബാധിക്കുന്നില്ലെന്നാണ് നോറ പറയുന്നത്. തന്റെ പിന്‍വശത്തേക്ക് സൂം ചെയ്യുന്ന തരത്തിലുള്ള ഫോട്ടോകള്‍ എടുക്കുന്നതിനെക്കുറിച്ചും നോറ സംസാരിക്കുന്നുണ്ട്.

''അവര്‍ ഇതുപോലൊരു നിതംബം കണ്ടിട്ടില്ലെന്നാണ് തോന്നുന്നത്. മീഡിയ ഇത് എന്നോട് മാത്രമല്ല മറ്റ് നടിമാരോടും ചെയ്യുന്നതാണ്. പക്ഷെ അവരുടെ പിന്‍വശത്തേക്ക് സൂം ചെയ്യാറില്ല. കാരണം അതത്ര എക്‌സൈറ്റിംഗ് അല്ല. പക്ഷെ മറ്റ് ശരീരഭാഗത്തിലേക്ക് അനാവശ്യമായി സൂം ചെയ്യാറുണ്ട്. ചിലപ്പോള്‍ ഞാന്‍ ചിന്തിക്കും സൂം ചെയ്യാന്‍ അവിടൊന്നും ഇല്ല പിന്നെ എന്തിലാണ് ഇവര്‍ ഫോക്കസ് ചെയ്യുന്നത് എന്ന്'' നോറ പറയുന്നു.

vachakam
vachakam
vachakam

അതേസമയം നോറയുടെ പ്ലാസ്റ്റിക് സര്‍ജറി വാര്‍ത്തകളും സ്ഥിരമായി ചര്‍ച്ചയാകാറുണ്ട്. ഇതേക്കുറിച്ചും നോറ അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. ''നിര്‍ഭാഗ്യവശാല്‍ ഇതൊക്കെയാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്റാകുന്നത്. അവര്‍ സോഷ്യല്‍ മീഡിയ ആല്‍ഗരിതം ഗെയിം കളിക്കുകയാണ്. എനിക്ക് നല്ല ശരീരമാണ് ലഭിച്ചത്. ഞാനതില്‍ അഭിമാനിക്കുന്നു. ഞാന്‍ അതില്‍ നാണിക്കുന്നില്ല'' എന്നാണ് നോറ പറയുന്നത്.

അതേസമയം പാപ്പരാസികളുടെ സൂമിംഗിന് പിന്നിലെ ഉദ്ദേശം മോശമാണെങ്കിലും എല്ലാവരേയും പിടിച്ച്‌ നന്നാക്കാന്‍ തനിക്ക് സാധിക്കില്ലെന്നാണ് നോറ പറയുന്നത്. ''സൂം ചെയ്യുന്നതിന് പിന്നിലെ അവരുടെ ഉദ്ദേശം മോശമായിരിക്കും. പക്ഷെ അത് വേറൊരു ചര്‍ച്ച തന്നെയാണ്. എനിക്ക് എല്ലാവരേയും പിടിച്ച്‌ നിര്‍ത്തി പാഠം പഠിപ്പിക്കാനാകില്ല. ഞാന്‍ എന്റെ രീതിയ്ക്ക് അനുസരിച്ചാണ് നടക്കുന്നത്. എന്റെ ശരീരത്തില്‍ എനിക്ക് ആത്മവിശ്വാസമുണ്ട്'' എന്നാണ് നോറ പറഞ്ഞത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam