മലയാള സിനിമയിൽ ശ്രദ്ധ നേടിയ നിതീഷ് സഹദേവ് ഒരുക്കിയ ഫാലിമി മികച്ച പ്രേക്ഷക-നിരൂപക പ്രശംസ നേടിയിരുന്നു. ബേസിൽ ജോസഫ്, ജഗദീഷ്, മഞ്ജു പിള്ള, സന്ദീപ് പ്രദീപ് എന്നിവർ ആയിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.
തുടർന്ന് ജീവയെ നായകനാക്കി തമിഴിൽ ഒരുക്കിയ തലൈവർ തമ്പി തലൈമയിൽ വലിയ വിജയമായി. ഇതിന് പിന്നാലെ മമ്മൂട്ടിയെ നായകനാക്കി നിതീഷ് പുതിയ ചിത്രം ഒരുക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
തിരുവനന്തപുരത്തെ ഒരു ലോക്കൽ ഗ്യാങ്സ്റ്ററുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് സൂചന. ആക്ഷൻ എന്റർടെയ്നർ വിഭാഗത്തിൽ പെടുന്ന ഈ ചിത്രത്തിൽ, കളങ്കാവലി, രാജമാണിക്യം തുടങ്ങിയ സിനിമകൾക്ക് ശേഷം തിരുവനന്തപുരം സ്ലാങ്ങിൽ മമ്മൂട്ടി എത്തും എന്നതാണ് പ്രത്യേകത.
ഇതിനിടെ, പുതിയ ചിത്രത്തിൽ ഹാഷിർ പങ്കാളിയാകുമോ എന്ന ചർച്ചകൾ ശക്തമായി. നിതീഷ് സഹദേവ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച സ്റ്റോറിയാണ് ഇതിന് കാരണം. എന്നാൽ ചിത്രത്തെക്കുറിച്ചോ കാസ്റ്റിംഗിനെക്കുറിച്ചോ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല. പുതിയ അപ്‌ഡേറ്റുകൾക്കായി പ്രേക്ഷകർ കാത്തിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
