'ആദ്യ ഡേറ്റിങ്, അവസാനിച്ചത് ഫ്രഞ്ച് കിസ്സിൽ!! രസകരമായ ഓർമ്മകൾ പങ്കുവെച്ച് നിക് ജോനാസ്

MARCH 7, 2026, 3:38 AM

 പ്രിയങ്ക ചോപ്രയുമായുള്ള തന്റെ ആദ്യ ഡേറ്റിംഗിന്റെ രസകരമായ ഓർമ്മകൾ പങ്കുവെച്ച് പോപ്പ് ഗായകൻ നിക് ജോനാസ്. ഹോളിവുഡ് ബൗളിലെ 'ബ്യൂട്ടി ആൻഡ് ദി ബീസ്റ്റ്' സംഗീത പരിപാടിക്കായിരുന്നു പ്രിയങ്കയെ നിക് ആദ്യമായി ക്ഷണിച്ചത്. എന്നാൽ ആ കൂടിക്കാഴ്ച എങ്ങനെയാകുമെന്ന് ഉറപ്പില്ലാത്തതിനാൽ അതൊരു 'ഗ്രൂപ്പ് ഡേറ്റ്' ആക്കാൻ താൻ തീരുമാനിക്കുകയായിരുന്നുവെന്ന് നിക് വെളിപ്പെടുത്തി.

ജെയിക് ഷെയ്‌നിന്റെ 'തെറാപ്പസ്' (Therapuss) പോഡ്‌കാസ്റ്റിലാണ് താരം മനസ്സ് തുറന്നത്. "പ്രിയങ്ക തന്റെ സുഹൃത്തിനെ കൂടെ കൂട്ടി, ഞാൻ എന്റെ ജ്യേഷ്ഠൻ കെവിൻ ജോനാസിനെയും മറ്റൊരു ദമ്പതികളെയും വിളിച്ചു. വൈബ് ശരിയായില്ലെങ്കിൽ ആരും ബുദ്ധിമുട്ടരുത് എന്ന് കരുതിയാണ് അങ്ങനെ ചെയ്തത്," നിക് പറഞ്ഞു. ആ രാത്രിയുടെ അവസാനം ഒരു ചുംബനത്തിലൂടെയാണ് തങ്ങളുടെ ബന്ധം ദൃഢമായതെന്നും നിക് കൂട്ടിച്ചേർത്തു.

അതേസമയം  തന്റെ പുതിയ ചിത്രമായ 'ദി ബ്ലഫി'ന്റെ (The Bluff) പ്രചാരണത്തിനിടെ ജയ് ഷെട്ടിയുടെ പോഡ്‌കാസ്റ്റിൽ എത്തിയ പ്രിയങ്കയെ കാത്തിരുന്നത് നിക്കിന്റെ സർപ്രൈസ് കത്തായിരുന്നു. "എന്റെ ജാൻ" എന്ന് അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്തിലെ വരികൾ പ്രിയങ്കയെ കണ്ണീരണിയിച്ചു.

vachakam
vachakam
vachakam

" മകൾക്ക് നല്ലൊരു അമ്മയായും, എനിക്ക് നല്ലൊരു ഭാര്യയായും നീ നിലകൊള്ളുന്ന രീതി എന്നെ അത്ഭുതപ്പെടുത്താറുണ്ട്," എന്നായിരുന്നു നിക്കിന്റെ വരികൾ. ലോകം കാണുന്ന പ്രിയങ്കയിൽ നിന്നും വ്യത്യസ്തമായി, ശാന്തമായ നിമിഷങ്ങളിൽ പ്രിയങ്ക മറ്റുള്ളവർക്ക് നൽകുന്ന സുരക്ഷിതബോധത്തെക്കുറിച്ചും നിക് കത്തിൽ വാചാലനായി.

2018-ലാണ് പ്രിയങ്കയും നിക്കും വിവാഹിതരായത്. 2022 ജനുവരിയിൽ ദമ്പതികൾക്ക് മൽതി മേരി എന്ന മകൾ ജനിച്ചു. മകളുടെ ജനനശേഷം തങ്ങളുടെ ജീവിതം കൂടുതൽ സന്തോഷഭരിതമായെന്ന് ഇരുവരും പലപ്പോഴും പങ്കുവെച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam