ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ പാടിയിട്ടുള്ള ബോളിവുഡ് ഗായികയാണ് നേഹ കക്കര്‍. ഇക്കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയയില്‍ നടന്ന നേഹയുടെ ഒരു സ്‌റ്റേജ് ഷോയില്‍നിന്നുള്ള ദൃശ്യങ്ങള്‍ ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
സംഗീതപരിപാടിക്കിടെ വേദിയിൽ പൊട്ടിക്കരയുകയായിരുന്നു നേഹ കക്കർ. 3 മണിക്കൂർ വൈകിയാണ് ഗായിക സംഗീതപരിപാടിക്കെത്തിയത്. തുടർന്ന് കാണികളുടെ പ്രതികരണം കണ്ട് വികാരാധീനയാവുകയായിരുന്നു. വൈകി വന്നതിന് നേഹ കാണികളോട് ക്ഷമാപണം നടത്തി.
‘പ്രിയപ്പെട്ട സുഹൃത്തുക്കളേ, നിങ്ങൾ ശരിക്കും ഹൃദ്യമായ മനസ്സിന്റെ ഉടമകളാണ്. നിങ്ങൾ എന്നെ ക്ഷമയോടെ കാത്തിരുന്നു. ഒരാള്‍ ഞാന്‍ കാരണം കാത്തിരിക്കുക എന്ന് പറയുന്നത് ജീവിതത്തില്‍ എനിക്ക് ഇഷ്ടമല്ലാത്ത കാര്യമാണ്. ഇവിടെ അങ്ങനെ സംഭവിച്ചതിൽ ഞാന്‍ ഖേദിക്കുന്നു. എന്നിട്ടും നിങ്ങള്‍ എന്നെ കാത്തിരുന്നു. ഈ വൈകുന്നേരം ഞാൻ എന്നന്നേക്കുമായി ഓർമയിൽ സൂക്ഷിക്കും. എന്നെ ഇത്രയും കാത്തിരുന്ന നിങ്ങളെ സന്തോഷിപ്പിക്കാതെ എനിക്ക് ഈ വേദി വിടാന്‍ പറ്റില്ല’, നേഹ കക്കർ പറഞ്ഞു.
എന്നാല്‍, കാണികളില്‍ ചിലര്‍ക്ക് വൈകിയെത്തിയ ശേഷമുള്ള നേഹയുടെ കരഞ്ഞുകൊണ്ടുള്ള മാപ്പപേക്ഷ അത്രയ്ക്കങ്ങ് ദഹിച്ചില്ല. മടങ്ങിപ്പൊയ്‌ക്കോളൂ.. പോയി ഹോട്ടലില്‍ വിശ്രമിച്ചോളൂ എന്നും, ഇത് ഇന്ത്യയല്ല ഓസ്‌ട്രേലിയയാണെന്നും കാണികളില്‍ ഒരുകൂട്ടര്‍ പറയുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. അഭിനയം വളരെ നന്നായിട്ടുണ്ട്... ഇത് ഇന്ത്യന്‍ ഐഡോള്‍ അല്ല.. എന്നിങ്ങനെയും കാണികളില്‍ ചിലര്‍ പരിഹസിച്ചു പറയുന്നുണ്ട്. അതേസമയം, നേഹയുടെ മാപ്പപേക്ഷ കാണികളില്‍ ഒരുവിഭാഗം കയ്യടിയോടെ സ്വീകരിക്കുന്നതും വീഡിയോയിലുണ്ട്.
സംഭവത്തിന്റെ വിഡിയോ ചുരുങ്ങിയ സമയത്തിനകം വൈറലായി. സദസ്സിലെ ചിലർ നേഹയെ ആശ്വസിപ്പിക്കാൻ ആർപ്പുവിളിക്കുകയും കരഘോഷം മുഴക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാനാകും. നേഹയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയെ കണ്ണുനീർ കൊണ്ട് ന്യായീകരിക്കേണ്ട എന്നാണ് ചിലരുടെ വിമർശനം. ഇതൊക്കെ നേഹയുടെ വെറും അഭിനയമാണെന്ന് വിഡിയോ കണ്ട് വേറെ ചിലർ പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്