യുവനടൻ നസ്‌ലെനെ പ്രശംസിച്ച് സംവിധായകൻ പ്രിയദർശൻ. 'ലോക ചാപ്റ്റർ 1: ചന്ദ്ര'യുടെ ട്രെയ്‌ലർ ലോഞ്ചിനിടെയായിരുന്നു പ്രശംസ.
"നസ്‌ലെൻ ഇപ്പോൾ എന്റെ ഏറ്റവും പ്രിയപ്പെട്ട അഭിനേതാവാണ്. സത്യം പറഞ്ഞാൽ, ഞാൻ ‘വിഷ്ണുവിജയം’ ഒക്കെ കാണുന്ന സമയത്ത് കമല്‍ഹാസൻ എന്ന നടനെ അന്നേ ശ്രദ്ധിച്ചിട്ടുണ്ട്. ഭയങ്കര നിഷ്കളങ്കതയുള്ള ഒരാൾ, എന്നാൽ നല്ലൊരു കള്ളനാണെന്ന് നമുക്ക് മനസ്സിലാകും. അതേ സംഭവം രണ്ടാമത് ഇറങ്ങിയിരിക്കുകയാണ് നസ്‌ലിനായി." പ്രിയദർശൻ പറഞ്ഞു.
കല്യാണി പ്രിയദർശൻ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ സംവിധാനവും രചനയും നിർവഹിച്ചിരിക്കുന്നത് അരുൺ ഡൊമിനിക് ആണ്.
ഓണം റിലീസായി ഓഗസ്റ്റ് 28 ന് ചിത്രം ആഗോള റിലീസായെത്തും. സൂപ്പർ ഹീറോ- ഫാന്റസി ജോണറിൽ പുറത്തിറങ്ങുന്ന ചിത്രം മലയാളത്തിന്റെ മാർവെൽ ആവുമോ എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. ചിത്രത്തിൽ 'സണ്ണി' എന്നാണ് നസ്‌ലൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇൻസ്‌പെക്ടർ നാച്ചിയപ്പ ഗൗഡ എന്ന കഥാപാത്രമായി തമിഴ് താരം സാൻഡിയും 'വേണു' ആയി ചന്ദുവും, 'നൈജിൽ' ആയി അരുൺ കുര്യനും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്