നാഗാർജുനയുടെ മകനും നടനുമായ അഖിൽ അക്കിനേനി വിവാഹിതനായതായി റിപ്പോർട്ട്. ഏറെ കാലം സുഹൃത്തായിരുന്ന സൈനബ് റവ്ജിയാണ് വധു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വെള്ളിയാഴ്ച ഹൈദരാബാദിൽ വച്ചായിരുന്നു വിവാഹം നടന്നത്.
അഖിലിന്റെയും സൈനബിന്റെയും വിവാഹചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ ആണ്. പരമ്പരാഗത ആചാര പ്രകാരമായിരുന്നു വിവാഹം നടന്നത്. ചിരഞ്ജീവി ഉൾപ്പെടെയുള്ളവർ വിവാഹത്തിനെത്തിയിരുന്നു. വിവാഹാഘോഷങ്ങളുടെ ഭാഗമായി നാഗാർജുനയും നാഗ ചൈതന്യയും ഡാൻസ് കളിക്കുന്ന വിഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്