നാഗചൈതന്യയ്ക്കെതിരെ അപകീർത്തികരമായ പരാമർശം; തെലങ്കാന മന്ത്രിക്കെതിരെ പരാതി നൽകി നാഗാർജുന

OCTOBER 4, 2024, 8:34 AM

നടി സാമന്തയുമായുള്ള വിവാഹമോചനത്തിന് പിന്നാലെ മകൻ നാഗചൈതന്യയ്ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ സംഭവത്തിൽ നാഗാർജുന പരാതി നൽകി.

തെലങ്കാന പരിസ്ഥിതി മന്ത്രി സുരേഖയുടെ അപകീർത്തികരമായ പരാമർശത്തിനെതിരെയാണ് നടൻ നാഗ ചൈതന്യയുടെ പിതാവും തെലുങ്ക് സിനിമാ സൂപ്പർതാരവുമായ നാഗാർജുന പരാതി നൽകിയത് .

ഇരുവരുടേയും വിവാഹമോചനത്തിന് പിന്നിൽ മുന്‍ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിൻ്റെ  മകനും ബി.ആർ എസ് നേതാവുമായ കെ.ടി രാമ റാവുവിന് പങ്കുണ്ടെന്നാണ് കൊണ്ട സുരേഖയുടെ പരാമശം.

vachakam
vachakam
vachakam

ഇതിനു പിന്നാലെയാണ് വിവാദങ്ങൾക്ക് തിരി കൊളുത്തിയത്. ഇതിനെ തുടർന്ന് നാഗചൈതന്യയും നാഗാര്‍ജുനയും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

എതിരാളികളെ വിമര്‍ശിക്കാനായി സിനിമാ താരങ്ങളുടെ ജീവിതത്തെ ഉപയോഗിക്കരുത്. സ്വകാര്യതയെ ബഹുമാനിക്കണം. സോഷ്യല്‍ മീഡിയയിലൂടെയാണ് നാഗാര്‍ജുന ഇക്കാര്യം വ്യക്തമാക്കിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam