സിനിമ പ്രമോഷൻ ഒഴിവാക്കി, നിർമ്മാതാവിന് നഷ്ടം 25 ലക്ഷം; ബിജു മേനോനെതിരെ തുറന്നടിച്ച് ബി. ഉണ്ണികൃഷ്ണൻ

FEBRUARY 9, 2026, 1:16 AM

കൊച്ചി: സിനിമാ ലൊക്കേഷനുകളിൽ ചിത്രീകരണം വൈകാൻ പലപ്പോഴും നടീനടന്മാരുടെ ഭാഗത്തുനിന്നുള്ള വീഴ്ചകളാണ് കാരണമാകുന്നതെന്ന ആരോപണവുമായി സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ രംഗത്ത്. നടൻ ബിജു മേനോന്റെ പേര് എടുത്തുപറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

കരാർ പ്രകാരം സിനിമയുടെ പ്രമോഷൻ പരിപാടികളിൽ ബിജു മേനോൻ പങ്കെടുത്തില്ലെന്നും ഇതിലൂടെ നിർമാതാവിന് ഏകദേശം 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു. ഇക്കാര്യം തുറന്നു പറയാൻ തനിക്ക് മടിയോ ഭയമോ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അടുത്തിടെ പുറത്തിറങ്ങിയ ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിന്റെ പ്രമോഷനിലും ബിജു മേനോൻ പങ്കെടുത്തിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചിത്രത്തിൽ ബിജു മേനോൻ പൊലീസ് വേഷത്തിലാണ് അഭിനയിച്ചത്. ജോജു ജോർജും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam