മുംബൈ: നടി മൗനി റോയ്യും ഭർത്താവ് സൂരജ് നമ്പ്യാർയും വിവാഹമോചിതരായതായി റിപ്പോർട്ട്. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇരുവരും വേർപിരിയുന്ന വിവരം ഔദ്യോഗികമായി അറിയിച്ചത്. അടുത്തിടെ ഇരുവരും പരസ്പരം ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതിനെ തുടർന്ന് വിവാഹമോചനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമായിരുന്നു.
“ചില മാധ്യമങ്ങള്‍ ഞങ്ങളുടെ വ്യക്തി ജീവിതത്തിലേക്ക് അനാവശ്യമായി നുഴഞ്ഞുകയറുന്നത് വളരെ നിരാശാകരമാണ്. ഞങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചതായും കാര്യങ്ങള്‍ സ്വകാര്യമായും സൗഹാര്‍ദ്ദപരമായും കൈകാര്യം ചെയ്യുകയാണെന്നും അറിയിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. സാങ്കല്‍പ്പികമായ വിവരണങ്ങളും നഗ്നമായ നുണകളും പ്രചരിപ്പിച്ചുകൊണ്ട് ഞങ്ങളുടെ സ്വകാര്യ ജീവിതത്തെ തകര്‍ക്കാന്‍ ശ്രമിച്ചിക്കുന്ന വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല. ബഹുമാനത്തോടെയും പരസ്പര ധാരണയോടെയും വ്യത്യസ്ത പാതകളില്‍ മുന്നോട്ട് പോകാനാണ് ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്.” എന്നായിരുന്നു ഇരുവരുടെയും സംയുക്ത പ്രസ്താവന.
നീണ്ടകാല പ്രണയത്തിനൊടുവിലാണ് മൗനി റോയും സൂരജ് നമ്പ്യാരും 2022ൽ ഗോവയിൽ വെച്ച് വിവാഹിതരായത്. മലയാളി ആചാരപ്രകാരവും ബംഗാളി ആചാരപ്രകാരവും നടന്ന വിവാഹച്ചടങ്ങിൽ ബോളിവുഡ് താരങ്ങൾ ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്തിരുന്നു.
കഥക് നർത്തകിയായി ശ്രദ്ധ നേടിയ മൗനി റോയ് പിന്നീട് ടെലിവിഷൻ പരമ്പരകളിലൂടെ അഭിനയരംഗത്ത് സജീവമായി. തുടർന്ന് ബോളിവുഡിലും നിരവധി ശ്രദ്ധേയ ചിത്രങ്ങളുടെ ഭാഗമായി. മോഡലിംഗിലും റിയാലിറ്റി ഷോകളിലും മൗനി സാന്നിധ്യം അറിയിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
