ഇലോണ്‍ മസ്‌കിന്റെ കമ്പ്യൂട്ടര്‍  പരീക്ഷയുടെ മാർക്ക് പങ്കുവച്ച് അമ്മ 

MAY 19, 2025, 8:48 AM

സ്‌പേസ് എക്‌സ് മേധാവി ഇലോണ്‍ മസ്‌കിന്റെ കമ്പ്യൂട്ടര്‍ അഭിരുചി പരീക്ഷയുടെ മാർക്ക് സോഷ്യല്‍ മീഡിയയില്‍ വൈറൽ.

ഇലോണ്‍ മസ്‌കിന്റെ അമ്മ മേയ് മസ്‌കാണ് ഈ ചിത്രങ്ങള്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചത്.  പ്രിട്ടോറിയ സര്‍വകലാശാലയില്‍ നിന്നാണ് ഈ സര്‍ട്ടിഫിക്കറ്റ് നേടിയിട്ടുള്ളത്.

17-ാം വയസ്സില്‍ കാനഡയിലേക്ക് പോകുന്നതിന് മുന്‍പ് മസ്‌ക് കുറച്ചുകാലം അവിടെ പഠിച്ചിരുന്നു. ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും പ്രോഗ്രാമിംഗിലും മസ്‌കിന് എ+ മാര്‍ക്ക് ലഭിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

1990-ല്‍ ഓന്റാറിയോയിലെ കിംഗ്സ്റ്റണിലുള്ള ക്വീന്‍സ് യൂണിവേഴ്‌സിറ്റിയില്‍ ഇലോണ്‍ മസ്‌ക് പ്രവേശനം നേടി. രണ്ട് വര്‍ഷത്തിന് ശേഷം അദ്ദേഹം പെന്‍സില്‍വാനിയ സര്‍വകലാശാലയിലേക്ക് മാറി, അവിടെ 1995 വരെ പഠിച്ചു.

ഫോട്ടോകള്‍ അടുക്കിപ്പെറുക്കുന്നതിനിടയില്‍, ഇലോണ്‍ മസ്‌കിന്റെ 17-ാം വയസ്സിലെ കമ്പ്യൂട്ടര്‍ അഭിരുചി പരീക്ഷാ ഫലങ്ങള്‍ ഞാന്‍ കണ്ടെത്തി. എന്റെ മിടുക്കനായ കുട്ടി. അഭിമാനിയായ അമ്മ- മേയ് മസ്‌ക് കുറിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam