ആരാധകർക്ക് സന്തോഷ വാർത്ത; സ്‌പൈസ് ഗേൾസ് വീണ്ടും ഒന്നിക്കുന്നു 

JANUARY 10, 2024, 8:19 AM

ആരാധകർക്ക് ആവേശമായി സ്‌പൈസ് ഗേൾസ് വീണ്ടും എത്തുന്നതായി റിപ്പോർട്ട്. മെൽ ബി, തിങ്കളാഴ്ച ഹോഡ & ജെന്നയ്‌ക്ക് നൽകിയ അഭിമുഖത്തിൽ ആണ് ഇതിനെ കുറിച്ച് സൂചന നൽകിയത്. ഒരു പുനഃസമാഗമത്തിന്റെ സാധ്യതയെക്കുറിച്ച്, ഉടൻ തന്നെ നല്ല വാർത്തയുണ്ടാകുമെന്ന് ആണ്  മെൽ ബി പ്രതികരിച്ചത്.

ഞങ്ങൾ അഞ്ച് പേരെയും ഉൾപ്പെടുന്ന ഒരു നല്ല വാർത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ  പുറത്തുവിടാൻ പോകുന്നു എന്നാണ് മെൽ പറഞ്ഞത്. "ഞങ്ങൾ അഞ്ച് പേരുണ്ട്, ഞങ്ങൾക്ക് അഞ്ച് വ്യത്യസ്ത ജീവിതങ്ങളും, ഞങ്ങൾ എല്ലാവരും മാതാപിതാക്കളാണ്" അതുകൊണ്ട് തന്നെ ബാൻഡിനെ വീണ്ടും ഒന്നിപ്പിക്കുന്നത് ബുദ്ധിമുട്ടാണെന്നും അവർ കുറിച്ച്.

പുതിയ വെളിപ്പെടുത്തൽ തന്റെ ആരാധകരെ പൂർണമായും തൃപ്തിപ്പെടുത്തുമെന്നും ഗായിക പറഞ്ഞു. “ഇതിനെക്കുറിച്ച് അധികം പറയാതെ തുടർന്നും നൽകുന്ന സമ്മാനമായിരിക്കും ഇത്,” മെൽ കൂട്ടിച്ചേർത്തു. 

vachakam
vachakam
vachakam

2019-ൽ, ആണ് സ്‌പൈസ് ഗേൾസ് യുണൈറ്റഡ് കിംഗ്‌ഡത്തിലെ 13-നഗര പര്യടനത്തിനായി അവസാനമായി ഒന്നിച്ചത്. 2021-ൽ വീണ്ടും ഒരുമിക്കേണ്ടതായിരുന്നു എങ്കിലും അത് സംഭവിച്ചില്ല.  താരങ്ങൾ വീണ്ടും ഒരുമിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam