'ആണ്‍കുട്ടികള്‍ക്ക് വേണ്ടി വെറുതെ ഊര്‍ജ്ജം പാഴാക്കരുത്, ഒരു തൊഴില്‍ കണ്ടെത്തൂ'; മേഗന്‍ ഫോക്‌സ്

APRIL 17, 2024, 12:18 PM

പെൺകുട്ടികൾക്ക് ഉപദേശവുമായി അമേരിക്കൻ നടി മേഗന്‍ ഫോക്‌സ്. ആണ്‍കുട്ടികള്‍ക്ക് വേണ്ടി ഊര്‍ജ്ജം പാഴാക്കരുത് എന്നും കഴിയുന്നെങ്കില്‍ ഒരു തൊഴില്‍ പഠിച്ച്‌ അതില്‍ വൈദഗ്ദ്ധ്യം നേടണമെന്നുമാണ് അവിവാഹിതരായ സ്ത്രീകള്‍ക്ക് ഹോളിവുഡിലെ ചൂടന്‍ സുന്ദരി മേഗന്‍ ഫോക്‌സിന്റെ ഉപദേശം.

37 കാരിയായ നടി ഒരു പരിപാടിയില്‍ പങ്കെടുക്കുമ്ബോഴാണ് ഇക്കാര്യം പറഞ്ഞത്.  പുതിയ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ആഗ്രഹിക്കുന്ന അവിവാഹിതരായ സ്ത്രീകള്‍ക്ക് എന്ത് ഉപദേശം നല്‍കുമെന്ന് ചോദ്യത്തിനായിരുന്നു മേഗന്റെ മറുപടി.

"കഴിയുമെങ്കില്‍ ഏതെങ്കിലും കാര്യത്തില്‍ വൈദഗ്ദ്ധ്യം നേടുക അല്ലെങ്കില്‍ ഒരു ഹോബി വികസിപ്പിക്കുക. ആണ്‍കുട്ടികള്‍ക്കായി നിങ്ങളുടെ ഊര്‍ജ്ജം പാഴാക്കരുത്. അവര്‍ ചെയ്യാന്‍ പോകുന്നത് നിങ്ങളെ വഞ്ചിക്കുക എന്നത് മാത്രമായിരിക്കും… മുന്നോട്ട് പോകൂ. സ്വയം കണ്ടെത്തൂ.." മേഗന്‍  പറയുന്നു.

vachakam
vachakam
vachakam

മേഗന്‍ തന്റെ സ്വന്തം ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലും അഭിമുഖ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. "ഒരു റിലേഷന്‍ഷിപ്പ് എക്‌സ്‌പെര്‍ട്ട്' എന്ന അടിക്കുറിപ്പോടെയാണ് മേഗന്റെ പോസ്റ്റ്.

മേഗന്‍ ഫോക്‌സും മെഷീന്‍ ഗണ്‍ കെല്ലിയും തമ്മിലുള്ള ബ്രേക്ക്‌അപ്പ് കിംവദന്തി പരക്കുന്നതിനിടെയാണ് താരത്തിന്റെ പ്രതികരണം. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam