ധനുഷുമായി പ്രണയമാണോ? ​ പ്രതികരിച്ച് നടി മീന

FEBRUARY 29, 2024, 3:05 PM

മീനയും ധനുഷും പ്രണയത്തിലാണെന്ന് ഗോസിപ്പ് പ്രചരിച്ചിരുന്നു. ഈ പ്രചരണം ശുദ്ധ വിഡ്ഢിത്തമാണെന്നാണ് മീനയുടെ പ്രതികരണം.  

എങ്ങനെയാണ് ഇത്തരത്തിലൊരു വാർത്ത വന്നതെന്ന് അറിയില്ലെന്നാണ് മീന പറയുന്നത്.  അത് തീര്‍ത്തും മണ്ടത്തരമാണ്.

കുറേ ആള്‍ക്കാരുടെ പേരുകള്‍ താനുമായി ബന്ധപ്പെട്ട് പ്രചരിക്കാറുണ്ടെന്നും എന്ത് പറയാനാണ് എന്നും തനിക്ക് അവരെ സഹായിക്കാനാകില്ലെന്നും ചിരിയോടെ പ്രതികരിക്കുന്നു.

vachakam
vachakam
vachakam

നടി മീന വീണ്ടും മലയാള സിനിമയിലേക്ക് ആനന്ദപുരം ഡയറീസിലൂടെ എത്തുകയാണ്. സംവിധാനം ജയ ജോസ് രാജാണ്. ചിത്രത്തില്‍ മീന ഏറെ നാളുകള്‍ക്ക് ശേഷം കോളേജിലേക്ക് പഠിക്കാനെത്തുന്ന സ്‍ത്രീയായിട്ടാണ് വേഷമിടുന്നത്.

കോളേജ് പശ്ചാത്തലത്തിൽ കുടുംബ ബന്ധങ്ങളുടെ കഥയുമായി എത്തുന്ന ആനന്ദപുരം ഡയറീസില്‍ തമിഴ് നടന്‍ ശ്രീകാന്ത് കേളേജ് അധ്യാപകനും മനോജ് കെ ജയന്‍ അഭിഭാഷകനുമാകുന്നു. മീനയുടെ ആനന്ദപുരം ഡയറീസ് എന്ന ചിത്രത്തില്‍ സിദ്ധാർത്ഥ് ശിവ, മാലാ പാർവ്വതി, സിബി തോമസ്, രാജേഷ് അഴീക്കോടൻ, അഭിഷേക് ഉദയകുമാർ, ശിഖ സന്തോഷ്, നിഖിൽ സഹപാലൻ, സഞ്ജന സാജൻ, രമ്യ സുരേഷ്, ഗംഗ മീര, കുട്ടി അഖിൽ, ആർജെ അഞ്ജലി, വൃദ്ധി വിശാൽ, മീര നായർ, അർജുൻ പി അശോകൻ, അഞ്ജു മേരി, ജയരാജ് കോഴിക്കോട്, ഷൈന ചന്ദ്രൻ, ഉഷ കരുനാഗപ്പള്ളി, മനു ജോസ്, സൂരജ് തേലക്കാട്, ജാഫർ ഇടുക്കി, ദേവീക ഗോപാൽ നായർ, ആർലിൻ ജിജോ എന്നിവരും വേഷമിടുന്നു.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam