അവഞ്ചേഴ്‌സ്: ഡൂംസ്‌ഡേ റിലീസ്  2026 ൽ

MAY 28, 2025, 12:27 AM

ഹോളിവുഡിൽ നിന്നുള്ള ഒരു പുതിയ റിപ്പോർട്ട് പറയുന്നത് മാർവൽ സ്റ്റുഡിയോസിന്റെ വരാനിരിക്കുന്ന ചിത്രം അവഞ്ചേഴ്‌സ്: ഡൂംസ്‌ഡേ 2026 ഡിസംബർ 18 ന് റിലീസ് ചെയ്യുമെന്നാണ്. അവഞ്ചേഴ്‌സ്, എക്‌സ്-മെൻ, ഫന്റാസ്റ്റിക് ഫോർ, തണ്ടർബോൾട്ട്‌സ് എന്നിവ ഒന്നിക്കുന്ന ചിത്രം നേരത്തെ 2026 മെയ് 1 ന് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നു. എന്നിരുന്നാലും, ഷൂട്ടിംഗ് വൈകിയതിനാൽ, സ്റ്റുഡിയോ പുതിയ തീയതി നിശ്ചയിക്കുകയായിരുന്നു.

അതേ സമയം ചിത്രത്തിന്‍റെ ചില സാമ്പത്തിക കണക്കുകളും വൈറലാകുന്നുണ്ട്. വന്‍ താരനിരയുമായി എത്തുന്ന ചിത്രം നിര്‍മ്മാണത്തിനും ചിലവഴിക്കുന്നത് വന്‍ തുകയാണ്. അതിനാല്‍ തന്നെ ചിത്രം ലാഭകരമായി ബിസിനസ് നേടി എന്ന അവസ്ഥയില്‍ എത്താന്‍ ചിത്രം ആഗോള വ്യാപകമായി 200 കോടി യുഎസ് ഡോളര്‍ എങ്കിലും നേടേണ്ടി വരും എന്നാണ് പുതിയ കണക്കുകള്‍ പറയുന്നത്. 

ഈ കണക്ക് പ്രസക്തമാകുന്നത് ഇതുവരെ ലോക സിനിമയില്‍ 2 ബില്ല്യണ്‍ യുഎസ് ഡോളര്‍ എന്ന നേട്ടം നേടിയ ചിത്രങ്ങള്‍ വെറും ആറെണ്ണം മാത്രമാണ്. അവതാർ (2009), ടൈറ്റാനിക് (1997), അവഞ്ചേഴ്‌സ്: എൻഡ്‌ഗെയിം (2019), സ്റ്റാർ വാർസ്: ദി ഫോഴ്‌സ് അവേക്കൻസ് (2015), അവഞ്ചേഴ്‌സ്: ഇൻഫിനിറ്റി വാർ (2018), അവതാർ: ദി വേ ഓഫ് വാട്ടർ (2022) എന്നിവയാണ് ഈ നേട്ടം നേടിയ ചിത്രങ്ങള്‍. ഈ ലിസ്റ്റില്‍ എത്തിയാല്‍ മാത്രമായിരിക്കും അടുത്ത അവഞ്ചേഴ്‌സ് ചിത്രം ഹിറ്റാണ് എന്ന് പറയാന്‍ സാധിക്കൂ. 

vachakam
vachakam
vachakam

മാർവല്‍ സിനിമാറ്റിക് യൂണിവേഴ്സിലെ ഏറ്റവും വലിയ പണംവാരിപ്പടങ്ങളായ ആവേഞ്ചേര്‍സ് ഇന്‍ഫിനിറ്റി വാര്‍, എന്‍ഡ് ഗെയിം എന്നിവ സംവിധാനം ചെയ്ത റൂസോ ബ്രദേഴ്സിന്‍റെ എംസിയു തിരിച്ചുവരവ് കൂടിയാണ് അവഞ്ചേഴ്‌സ്: ഡൂംസ്‌ഡേ.

ഇരുവരും മുമ്പ് ക്യാപ്റ്റൻ അമേരിക്ക: ദി വിന്റർ സോൾജിയർ (2014), ക്യാപ്റ്റൻ അമേരിക്ക: സിവിൽ വാർ (2016), അവഞ്ചേഴ്‌സ്: ഇൻഫിനിറ്റി വാർ (2018), അവഞ്ചേഴ്‌സ്: എൻഡ്‌ഗെയിം (2019) എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ഡൂംസ്ഡേയിൽ വിൻസെന്റ് വാൻ ഡൂം അഥവാ ഡോ. ഡൂം എന്ന വില്ലനായി റോബർട്ട് ഡൗണി ജൂനിയർ എംസിയുവിലേക്ക് തിരിച്ചെത്തും. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam