'അഭിഷേക് ഭാര്യയെ ചതിക്കുന്ന തരക്കാരനല്ല, വിവാദങ്ങൾ വെറും ചവറ്'; ബച്ചൻ കുടുംബത്തിന്റെ പ്രതികരണം !

NOVEMBER 6, 2024, 12:04 PM

അഭിഷേക് ബച്ചൻ്റെയും ഐശ്വര്യ റായിയുടെയും വിവാഹമോചനത്തെക്കുറിച്ചുള്ള നിരന്തരമായ അഭ്യൂഹങ്ങൾക്കിടയിൽ ഒടുവിൽ മൗനം വെടിഞ്ഞ് ബച്ചൻ കുടുംബം. ചില ബോളിവുഡ് മാധ്യമങ്ങളാണ്  ബച്ചൻ കുടുംബത്തിൻ്റെ  പ്രതികരണം പുറത്തുവിട്ടത്.

അഭിഷേക് ബച്ചനും നടി നിമ്രത് കൗറുമായുള്ള ബന്ധമാണ് താരദമ്പതികൾ വിവാഹമോചനത്തിലേക്ക് നീങ്ങാൻ കാരണമായതെന്നാണ് സൂചന. ഇപ്പോള്‍ ബച്ചൻ കുടുംബവുമായി അടുത്ത ഒരു വൃത്തം പേര് വെളിപ്പെടുത്താതെ സൂമിന് നൽകിയ അഭിമുഖത്തിൽ, അഭിഷേക് ബച്ചന്‍റെയും നിമ്രത് കൗറിന്‍റെയും ബന്ധത്തെക്കുറിച്ചുള്ള കിംവദന്തികൾ തള്ളിക്കളഞ്ഞു.

അവരെ " അസംബന്ധവും, ദ്രോഹിക്കുന്നതും, ചവറ്റുകുട്ടയില്‍ ഇടേണ്ടതുമായ" ഒരു ഗോസിപ്പ് എന്നാണ് ഈ വൃത്തം ഇതിനെതിരെ പ്രതികരിച്ചത്.  ഈ കിംവദന്തികളിൽ ഒരു കണിക പോലും സത്യമില്ല. എന്തുകൊണ്ടാണ് ആ സ്ത്രീ (നിമ്രത് കൗർ) ഇത്രയും വിവാദം ഉണ്ടായിട്ട് ഒരു നിഷേധ കുറിപ്പും ഈ വിവാദത്തില്‍ പുറപ്പെടുവിക്കാത്തത് എന്ന് ഞങ്ങൾ ആശ്ചര്യപ്പെടുന്നു. 

vachakam
vachakam
vachakam

അഭിഷേക് ഇതിനകം തന്നെ മൗനം പാലിക്കുകയാണ്. തന്‍റെ ജീവിതത്തിൽ ഇപ്പോൾ സംഭവിക്കുന്ന ഈ വിവാദങ്ങളിൽ നിന്ന് പൂർണ്ണമായും വിട്ടുനിൽക്കാനാണ്  അദ്ദേഹം ഉദ്ദേശിക്കുന്നതെന്നും ഈ വൃത്തം പറയുന്നു. അഭിഷേക് തന്‍റെ ഭാര്യയെ ചതിക്കുന്ന തരക്കാരനല്ല. വിവാഹത്തിലുടനീളം അവൻ ഭാര്യയോട് പൂർണ്ണമായും വിശ്വസ്തനായിരുന്നു. എന്തുകൊണ്ടാണ് അവരുടെ വിവാഹ ബന്ധത്തില്‍ ചില പ്രശ്നങ്ങള്‍ നേരിടുമ്പോള്‍ ഇത്തരം കാര്യം വരുന്നത്" എന്ന് ഈ ഉറവിടം ചോദിക്കുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam