റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയെ പിന്നിലാക്കി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ. ബ്ലൂംബെർഗ് ശതകോടീശ്വര പട്ടിക പ്രകാരം 9,260 കോടി ഡോളർ (ഏകദേശം 8.59 ലക്ഷം കോടി രൂപ) ആസ്തിയുള്ള അദാനി ലോകസമ്പന്നരുടെ പട്ടികയിൽ 19-ാം സ്ഥാനത്താണ്.
9,080 കോടി ഡോളർ ആസ്തിയുള്ള മുകേഷ് അംബാനി 20-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പശ്ചിമേഷ്യൻ സംഘർഷങ്ങളെത്തുടർന്ന് ഓഹരി വിപണിയിലുണ്ടായ മാറ്റങ്ങളാണ് ഈ സ്ഥാനചലനത്തിന് പ്രധാന കാരണം.
എണ്ണവിലയിലെ അനിശ്ചിതത്വം റിലയൻസിന്റെ ഓഹരികളെ ബാധിച്ചപ്പോൾ, അദാനി എന്റർപ്രൈസസ് ഉൾപ്പെടെയുള്ള കമ്പനികൾ വിപണിയിൽ മുന്നേറ്റം നടത്തി.
ലോക സമ്പന്നരുടെ പട്ടികയിൽ ടെസ്‌ല ഉടമ ഇലോൺ മസ്ക് 65,600 കോടി ഡോളർ ആസ്തിയുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഗൂഗിളിന്റെ ലാറി പേജ് രണ്ടാമതും ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് മൂന്നാമതുമാണ്.
ആദ്യ 50 സമ്പന്നരുടെ പട്ടികയിൽ ഇടംപിടിച്ച ഏക ഇന്ത്യക്കാർ അദാനിയും അംബാനിയും മാത്രമാണ്. അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള പത്ത് ലിസ്റ്റഡ് കമ്പനികളുടെ മികച്ച പ്രകടനമാണ് അദാനിയുടെ ആസ്തി വർദ്ധിക്കാൻ സഹായിച്ചത്. അതേസമയം, റിലയൻസ് ഓഹരികളുടെ വിലയിലുണ്ടായ ഇടിവ് അംബാനിക്ക് തിരിച്ചടിയായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

തമിഴ്നാട് തെരഞ്ഞെടുപ്പിൽ വീരപ്പന്റെ ഭാര്യയും മകളും സ്ഥാനാർത്ഥികൾ
കൊതുക് വലയ്ക്കുള്ളിലിരുന്ന് ഡ്യൂട്ടി; സെക്യൂരിറ്റി ജീവനക്കാരന്റെ വീഡിയോ വൈറൽ, ആധുനിക അടിമത്തമെന്ന് സോഷ്യൽ മീഡിയ
ദില്ലിയിൽ കനത്ത മഴ; വിമാന സർവീസുകൾ തടസ്സപ്പെട്ടേക്കാമെന്ന് ഇൻഡിഗോ
പൂനെ വിമാനത്താവളത്തിൽ യുദ്ധവിമാനം ഇടിച്ചിറങ്ങി: റൺവേ താൽക്കാലികമായി അടച്ചു, വിമാന സർവീസുകൾ തടസ്സപ്പെട്ടു