തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലിച്ചാല്‍ ഉടന്‍ പാല്‍വില കൂട്ടണം; മില്‍മ ചെയര്‍മാന്‍ ഇന്ന് മന്ത്രിയെ കാണും

APRIL 17, 2026, 9:57 PM

തിരുവനന്തപുരം: സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലിച്ചാല്‍ ഉടന്‍ പാല്‍വില കൂട്ടണമെന്ന ആവശ്യവുമായി മില്‍മ. ലിറ്ററിന് നാലുരൂപ വര്‍ധിപ്പിക്കണമെന്ന ശുപാര്‍ശയ്ക്ക് അംഗീകാരം തേടി മില്‍മ ചെയര്‍മാന്‍ കെ.എസ് മണി മന്ത്രി ജെ. ചിഞ്ചു റാണിയെ ഇന്ന് കാണും.

എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ പാല്‍ വില വര്‍ധന മില്‍മ ആവശ്യപ്പെടുന്നുണ്ട്. അന്ന് തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ നീട്ടിവച്ച തീരുമാനം തിരഞ്ഞെടുപ്പ് ഫലത്തിലെ തിരിച്ചടി മൂലം വീണ്ടും നീട്ടുകയായിരുന്നു. പിന്നാലെ നിയമസഭാ തിരഞ്ഞടുപ്പ് വന്നതോടെ തിരിച്ചടി ഉണ്ടാകുമെന്ന് കരുതി മില്‍മയുടെ ശുപാര്‍ശയ്ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയില്ല.

പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുന്‍പ് വിഷയത്തില്‍ തീരുമാനമെടുക്കണമെന്ന് മില്‍മ ആവര്‍ത്തിച്ചാവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ അനുകൂല നിലപാട് എടുക്കാന്‍ തയ്യാറായില്ല.

അതോസമയം മെയ് ആറ് വരെയാണ് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ ഉള്ളത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam