കോഴിക്കോട്: കോഴിക്കോട് താമരശേരിയിൽ യുവാവിനെ തോക്ക് ചൂണ്ടി മർദിച്ചതായി പരാതി.തേക്കുംതോട്ടം സ്വദേശി മുഹമ്മദ് ദിൽഷാനെയാണ് മർദിച്ചത്. ബാസിൽ ലത്തീഫ് എന്നയാളാണ് തോക്ക് ചൂണ്ടി മർദിച്ചത്.സുഹൃത്തിനെ മർദിക്കുന്നത് കണ്ട് പിടിച്ചുമാറ്റാൻ ചെന്നപ്പോഴാണ് തോക്ക് ചൂണ്ടിയത്.
അരയിൽ സൂക്ഷിച്ച തോക്ക് എടുത്താണ് ബാസിൽ ലത്തീഫ് ദിൽഷാന് നേരെ ചൂണ്ടിയത്. പിന്നീട് യുവാവിന്റെ ചെവിയ്ക്കും തലയ്ക്കും മർദിക്കുകയും ചെയ്തു.
അതേസമയം, പരിക്കേറ്റ യുവാവ് താമരശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവവുമായി ബന്ധപ്പെട്ട് താമരശേരി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
