'ടീം വോയ്‌സ് ഓഫ് ഫോമാ'യ്ക്ക് ഒക്കലഹോമ മലയാളി അസോസിയേഷന്റെ ഹൃദ്യമായ സ്വീകരണം

APRIL 17, 2026, 10:52 PM

ഒക്കലഹോമ: അമേരിക്കൻ മലയാളി സമൂഹത്തിന്റെ ആശയഭിലാഷങ്ങൾക്കൊത്ത് ഫോമായുടെ ജനകീയ പ്രവർത്തനങ്ങളുടെ തുടർച്ചയ്ക്കും  ഭാവനാപൂർണമായ പുത്തൻ പദ്ധതികളുടെ ആവിഷ്‌കാരത്തിനുമായി 2026-28 ഭരണ സമിതിയിലേയ്ക്ക്  മൽസരിക്കുന്ന 'ടീം വോയ്‌സ് ഓഫ് ഫോമാ'യ്ക്ക് ഒക്കലഹോമ മലയാളി അസോസിയേഷൻ ഊഷ്മളമായ വരവേൽപ്പ് നൽകി.

ഏപ്രിൽ 10ന് വൈകുന്നേരം 6.30ന് ഒക്കലഹോമ സിറ്റിയിലെ താജ് ക്വസിൻ ഓഫ് ഇന്ത്യയിൽ നടന്ന സ്വീകരണ യോഗം, ജനകീയ പ്രവർത്തനങ്ങളുടെ അജണ്ടയുമായി തിരഞ്ഞെടുപ്പ് പര്യടനം നടത്തുന്ന ടീം വോയ്‌സ് ഓഫ് ഫോമായ്ക്ക് ലഭിക്കുന്ന ജനപിന്തുണയുടെ പ്രതീകമായി.
ഫോമാ സമയോചിതമായി നടപ്പാക്കേണ്ട പദ്ധതികളെപ്പറ്റി അസോസിയേഷൻ ഭാരവാഹികൾ സംസാരിക്കുകയും തങ്ങൾ തിരഞ്ഞെടുക്കപ്പെട്ടാൽ അക്കാര്യങ്ങൾ നിർവഹിക്കുമെന്ന് ടീം വോയ്‌സ് ഓഫ് ഫോമാ പാനൽ അംഗങ്ങൾ അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കുകയും ചെയ്തു.


vachakam
vachakam
vachakam

ഫോമാ 20 വർഷം പൂർത്തിയാക്കുന്ന ചരിത്ര മുഹൂർത്തം സമുചിതമായി ആഘോഷിക്കുന്ന പത്താമത്തെ കൺവൻഷൻ അവിസ്മരണീയമാക്കുകയെന്ന ലക്ഷ്യവും തങ്ങൾക്കുണ്ടെന്ന് പ്രസിഡന്റ് സ്ഥാനാർത്ഥി ബിജു തോണിക്കടവിൽ പറഞ്ഞു.

2022-24 ഫോമാ എക്‌സിക്യൂട്ടീവ് കമ്മറ്റിയിലെ ട്രഷററായി മിന്നുന്ന പ്രകടനം കാഴ്ചവച്ച ബിജു തോണിക്കടവിൽ എൺപതിനായിരത്തിലധികം ഡോളർ മിച്ചമുണ്ടാക്കിയതുൾപ്പെടെയുള്ള നേട്ടങ്ങളുമായാണ് സ്ഥാനമൊഴിഞ്ഞത്. യോഗത്തിൽ ടീം വോയ്‌സ് ഓഫ് ഫോമാ തങ്ങളുടെ നയസമീപനങ്ങൾ അസോസിയേഷനെ ബോധ്യപ്പെടുത്തി.

2026-28കാലയളവിൽ സ്ത്രീകൾക്കും യുവജനങ്ങൾക്കും പ്രത്യേക പരിഗണന നൽകുന്ന ഒട്ടേറെ പരിപാടികൾ ആവിഷ്‌കരിക്കാനാണ് ടീം വോയ്‌സ് ഓഫ് ഫോമാ ഉദ്ദേശിക്കുന്നത്. വിദ്യാത്ഥികൾ, ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർ തുടങ്ങി അമേരിക്കയിൽ എത്തിപ്പെടാൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് എല്ലാവിധ സഹായങ്ങളും മാർഗനിർദേശങ്ങളും പുതിയ കമ്മറ്റി ഉറപ്പുനൽകുന്നു.

vachakam
vachakam
vachakam


വിവിധ മേഖലകളിലുള്ള ചാരിറ്റി പ്രവർത്തനങ്ങൾക്ക് പുറമെ, ഭാഷാ, വിദ്യാഭ്യാസ, സാംസ്‌കാരിക, തൊഴിൽ രംഗങ്ങളിൽ പുത്തൻ ആശയങ്ങളിലൂന്നിയ പ്രോജക്ടുകളായിരിക്കും നടപ്പാക്കുകയെന്ന് 'ടീം വോയ്‌സ് ഓഫ് ഫോമാ വ്യക്തമാക്കി.

യോഗത്തിൽ ഷിബു ജേക്കബ്ബ് (മുൻ പ്രസിഡന്റ്), ഏഞ്ചല ഉമ്മൻ (പ്രസിഡന്റ്), ജോഷ്‌ന ഫിലിപ്പോസ് (സെക്രട്ടറി), തോമസ് ഐവാൻ, ഷേർലി ജോൺ, സാം ജോൺ, മൻസൂർ, സാബു, അനിൽ ഫിലിപ്പ്, സാൻജോ ബാബു, സാനു എബ്രഹാം, അജിത് എബ്രഹാം, ബാബു മാത്യു, സായു, ബാബു ജോർജ് തുടങ്ങിയവർ ടീം വോയ്‌സ് ഓഫ് ഫോമായ്ക്ക് ആശംസകളും നേർന്നു.

vachakam
vachakam
vachakam

അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ ഫെഡറേഷനായ ഫോമായുടെ ചരിത്രത്തിൽ രേഖപ്പെടുത്തുന്ന വേറിട്ട ഒരു വികസനോൻമുഖ ഭരണം കാഴ്ചവയ്ക്കുന്നതിനായി വോട്ടുകൾ നൽകി തങ്ങളെ ആശീർവദിക്കണമെന്ന് വിവിധ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്ന ബിജു തോണിക്കടവിൽ (പ്രസിഡന്റ്), പോൾ പി ജോസ് (ജനറൽ സെക്രട്ടറി), പ്രദീപ് നായർ (ട്രഷറർ), സാമുവൽ മത്തായി (വൈസ് പ്രസിഡന്റ്), മഞ്ജു പിള്ള (ജോയിന്റ് സെക്രട്ടറി) ജോൺസൺ കണ്ണൂക്കാടൻ (ജോയിന്റ് ട്രഷറർ) എന്നിവർ ഏവരോടും ഹൃദയപൂർവം അഭ്യർത്ഥിക്കുകയും ഊഷ്മള സ്വീകരണത്തിന് നന്ദി പറയുകയും ചെയ്തു.

എ.എസ് ശ്രീകുമാർ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam