'മറ്റുള്ളവരുടെ സ്വകാര്യത ചോര്‍ത്തുന്നു, ബോളിവുഡിലെ പല പ്രമുഖരും ഡാർക്ക് വെബിൽ': കങ്കണാ റണൗട്ട്

FEBRUARY 24, 2024, 7:08 PM

ബോളിവുഡിലെ ചില പ്രമുഖർ മറ്റുള്ളവരുടെ സ്വകാര്യജീവിതം ചോർത്തിയെടുക്കുന്നു എന്ന ആരോപണവുമായി കങ്കണ റണൗട്ട്. 

തട്ടിപ്പ് തടയുക ലക്ഷ്യമിട്ട് മൊബൈൽ ഫോണിലെത്തുന്ന കോളുകളിൽ സേവ് ചെയ്തിട്ടില്ലെങ്കിലും വിളിക്കുന്നയാളിന്റെ പേര് കാണാനാകുന്ന കോളിങ് നെയിം പ്രസന്റേഷൻ നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിന്റെ വാർത്ത പങ്കുവച്ചുള്ള സമൂഹ മാധ്യമ പോസ്റ്റിലായിരുന്നു കങ്കണയുടെ ആരോപണം.

ഡാർക്ക് വെബ്ബിനെതിരെ കേന്ദ്രം നടപടി എടുക്കണമെന്നും കങ്കണ ആവശ്യപ്പെട്ടു. പല ജനപ്രിയ സിനിമാ പ്രവർത്തകരും ഡാർക്ക് വെബ്ബിലുണ്ട്. അവിടെ നിന്ന് നിയമവിരുദ്ധമായ പലകാര്യങ്ങളും ചെയ്യുന്നു.

vachakam
vachakam
vachakam

കൂടാതെ മറ്റുള്ളവരുടെ വാട്ട്‌സ്‌ആപ്പ്, മെയിലുകള്‍ പോലുള്ള ആശയവിനിമയ മാർഗങ്ങള്‍ ഹാക്ക് ചെയ്യുകയും ചെയ്യുന്നു. അവരെ പൊളിച്ചടുക്കിയാല്‍ പല വമ്ബൻമാരും വെളിപ്പെടുമെന്നും കങ്കണ കുറിച്ചു.

നിലവില്‍ താൻ സംവിധാനം ചെയ്യുന്ന എമർജൻസി എന്ന ചിത്രത്തിന്റെ ജോലിത്തിരക്കിലാണ് കങ്കണ. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും പ്രധാനവേഷത്തിലെത്തുന്നതും കങ്കണ തന്നെയാണ്. മുൻ പ്രധാനമന്ത്രിഇന്ദിരാ ഗാന്ധിയായാണ് കങ്കണ ചിത്രത്തിലെത്തുന്നത്. 

മലയാളിതാരം വിശാഖ് നായരും ചിത്രത്തില്‍ ഒരു വേഷത്തിലെത്തുന്നുണ്ട്. തമിഴ് സംവിധായകൻ വിജയ് ഒരുക്കുന്ന മാധവൻ നായകനാവുന്ന ചിത്രവും കങ്കണയുടേതായി അണിയറയിലൊരുങ്ങുന്നുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam