മലയാളത്തിൽ ഏറ്റവും ജനപ്രീതിയുള്ള നായിക ആരെന്ന് അറിയുമോ?

APRIL 17, 2024, 1:17 PM

 മലയാളത്തിലെ ഏറ്റവും ജനപ്രീതിയുള്ള നടിമാർ ആരൊക്കെയാണെന്ന് അറിയുമോ? പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയയുടെ ലിസ്റ്റ് ആണ് പുറത്ത് വന്നിരിക്കുന്നത്.

 മാര്‍ച്ച് മാസത്തിലെ വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ലിസ്റ്റ് പുറത്ത് വന്നിരിക്കുന്നത്. ഫെബ്രുവരി ലിസ്റ്റില്‍ നിന്ന് ചില പ്രധാന മാറ്റങ്ങളോടെയാണ് പുതിയ ലിസ്റ്റ് ഓര്‍മാക്സ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

യുവനിരയിലെ ഒരാള്‍ പോയി മറ്റൊരാള്‍ വന്നു എന്നതാണ് ലിസ്റ്റിന്‍റെ പ്രത്യേകത. ഫെബ്രുവരി ലിസ്റ്റില്‍ ഉണ്ടായിരുന്ന അനശ്വര രാജനാണ് പുറത്തായിരിക്കുന്നത്. പകരം പ്രേലുവിലൂടെ കേരളത്തിന് പുറമെ തമിഴ്, തെലുങ്ക് പ്രേക്ഷകര്‍ക്കിടയിലും കാര്യമായി ശ്രദ്ധ നേടിയ മമിത ബൈജുവാണ് പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. ലിസ്റ്റില്‍ രണ്ടാം സ്ഥാനത്താണ് മമിത ബൈജു ഉള്ളത്.

vachakam
vachakam
vachakam

മഞ്ജു വാര്യര്‍ ഒന്നാം സ്ഥാനത്തുള്ള ലിസ്റ്റില്‍ മൂന്നാമത് ശോഭനയാണ്. നാലാം സ്ഥാനത്ത് ഐശ്വര്യ ലക്ഷ്മിയും അഞ്ചാം സ്ഥാനത്ത് കല്യാണി പ്രിയദര്‍ശനും. മലയാളത്തിലെ എക്കാലത്തെയും വലിയ വിജയചിത്രങ്ങളുടെ കൂട്ടത്തില്‍ ഇടംപിടിച്ച ചിത്രമാണ് പ്രേമലു. 

ഫെബ്രുവരി 9 ന് തിയറ്ററുകളിലെത്തിയ ചിത്രം മൗത്ത് പബ്ലിസിറ്റിയിലൂടെ അതിവേഗമാണ് ബോക്സ് ഓഫീസില്‍ മുന്നേറിയത്. മലയാളം പതിപ്പുതന്നെ ഇതര സംസ്ഥാനങ്ങളിലും ശ്രദ്ധ നേടിയതിന് പിന്നാലെ തമിഴ്, തെലുങ്ക് പതിപ്പുകളും നിര്‍മ്മാതാക്കള്‍ റിലീസ് ചെയ്തിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam