കണ്ണൂര്‍: തലശ്ശേരി ഉസ്സന്‍മെട്ടയിലെ സിപിഎം പ്രവര്‍ത്തകനായ യുകെ സലിം വധക്കേസില്‍ ആറു എസ്ഡിപിഐ പ്രവര്‍ത്തകരെ കോടതി വെറുതെ വിട്ടു. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്.
2008 ജൂലൈ 23-നാണ് കേസിനാസ്പദമായ കൊലപാതകം നടന്നത്. കേസില്‍ മതിയായ തെളിവുകള്‍ ലഭിക്കാത്ത സാഹചര്യത്തിലാണ് പ്രതികളെ വെറുതെ വിട്ടതെന്നാണ് വിവരം.
അതേസമയം, കൊലപാതകത്തിന് പിന്നില്‍ സിപിഎം തന്നെയാണെന്നായിരുന്നു സലിംയുടെ പിതാവിന്റെ ആരോപണം. ഫസല്‍ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സലിം പുറത്തുപറയുമെന്ന ഭയമാണ് കൊലപാതകത്തിന് പിന്നിലെന്നും കുടുംബം ആരോപിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
