അഭിനയ മോഹികൾക്ക് ഒരു സുവർണാവസരം ഒരുക്കി മമ്മൂട്ടി കമ്പനി. നായിക ആകാൻ താല്പര്യമുള്ള 30തിനും 35 വയസിനും ഇടയിൽ താല്പര്യമുള്ള യുവതികളുടെ അപേക്ഷയാണ് ക്ഷണിച്ചിരിക്കുന്നത്.
ചില നിബന്ധനകളുമുണ്ട്. തമിഴിലും മലയാളത്തിലും പ്രാവീണ്യമുള്ളവരായിരിക്കണം അപേക്ഷകർ. 30 മുതൽ 35 വയസുവരെ പ്രായമുള്ളവർക്കാണ് അവസരം.
ജൂലൈ 31നകം അപേക്ഷകൾ അയക്കണം. ഒരു ഫുൾ സൈസേ ഫോട്ടോ, ബയോഡാറ്റാ, സ്വയം പരിചയപ്പെടുത്തുന്ന ഒരു വീഡിയോ ഒരു മിനിറ്റ് ദൈർഘ്യമുള്ള ഒരു പെർഫോമൻസ് വീഡിയോ എന്നിവ അയയ്ക്കണം.
മമ്മൂട്ടി കമ്പനിയൂടേതായി അടുത്ത് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം പദയാത്രയുടെ സെൻസറിംഗ് കഴിഞ്ഞു. അനന്തരം, മതിലുകൾ, വിധേയൻ എന്നീ വിഖ്യാത ചിത്രങ്ങൾക്ക് ശേഷം ആണ് വിശ്വപ്രസിദ്ധ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും മഹാനടൻ മമ്മൂട്ടിയും ഒന്നിക്കുന്നത്.
മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രത്തിന് U/A 13+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. 1 മണിക്കൂർ 53 മിനിറ്റ് 33 സെക്കന്റാണ് ചിത്രത്തിന്റെ ദൈർഘ്യം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
