മലൈക്കോട്ടൈ വാലിബന്  രണ്ടാം ഭാഗമോ? സാമൂഹ്യമാധ്യമങ്ങളില്‍ സജീവ ചർച്ച 

JULY 17, 2024, 9:48 AM

ആദ്യ ഭാഗത്തിന് ശരാശരി അഭിപ്രായവും മിതമായ ബോക്സ് ഓഫീസ് വരുമാനവും മാത്രമാണ് ലിജോജോസ് പെല്ലിശ്ശേരിയുടെ മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന് ലഭിച്ചത്.അതുകൊണ്ടു തന്നെ സാധാരണഗതിയില്‍ സമാനരീതിയില്‍ ഒരു സിനിമ ചിന്തിച്ചേക്കാനേ സാധ്യതയില്ല.

എന്നാല്‍ ലിജോജോസ് പെല്ലിശേരിയും സംഘവും ചിത്രത്തിന്റെ തുടര്‍ച്ചയെ ചുറ്റിപ്പറ്റി പ്രതീക്ഷകള്‍ ഉയര്‍ത്തുന്നു. സമീപകാല സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത് ചിത്രത്തിന്റെ തുടര്‍ച്ച ഉടനുണ്ടായേക്കുമെന്നാണ്.

കഴിഞ്ഞ ദിവസം, 'മലൈക്കോട്ടൈ വാലിബന്റെ' ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം ഹാന്‍ഡില്‍ 'ഉടന്‍ വരുന്നു' എന്ന കുറിപ്പിനൊപ്പം നിഗൂഢമായ ഒരു സ്റ്റോറി ഫീഡ് പങ്കിട്ടതോടെയാണ് രണ്ടാം ഭാഗത്തെ സംബന്ധിച്ച ഊഹാപോഹം ഉയര്‍ന്നിരിക്കുന്നത്.

vachakam
vachakam
vachakam

ഈ അപ്ഡേറ്റ് ആരാധകര്‍ക്കിടയില്‍ ആവേശം ഉണര്‍ത്തിയിട്ടുണ്ട്. ഹാന്‍ഡില്‍ പേര് 'മലൈക്കോട്ടൈ വാലിബന്‍ 2' എന്നായിരുന്നു നല്‍കിയിരുന്നത്. നിര്‍മ്മാതാക്കള്‍ തുടര്‍ച്ചയെക്കുറിച്ച്‌ ഇതുവരെ ഒരു ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.

ജനുവരി 25 ന് പ്രീമിയര്‍ ചെയ്ത 'മലൈക്കോട്ടൈ വാലിബന്‍' ഒരു മാസ്സ് എന്റര്‍ടെയ്നറായിരിക്കുമെന്നാണ് ആദ്യം പ്രതീക്ഷിച്ചിരുന്നത്. എന്നിരുന്നാലും, ചിത്രം പ്രേക്ഷകര്‍ക്ക് നിരാശയാണ് നൽകിയത്. അതേസമയം സിനിമയുടെ ക്ലൈമാക്സ് മറ്റൊരു കഥാതന്തുവിലേക്ക് വാതില്‍ തുറക്കുന്നതായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam