തിരുവനന്തപുരം: അഞ്ച് വർഷത്തിൽ 200 പാലങ്ങൾ പൂർത്തിയാക്കിയതിൻ്റെ സന്തോഷം പങ്കുവച്ച് മന്ത്രി മുഹമ്മദ് റിയാസ്. 2021 ൽ പൊതുമരാമത്ത് വകുപ്പിന്‍റെ ചുമതലയേൽക്കുമ്പോൾ 100 പാലങ്ങൾ പൂർത്തിയാക്കി നാടിന് സമർപ്പിക്കുക എന്നായിരുന്നു ലക്ഷ്യം വെച്ചതെന്ന് മന്ത്രി പറയുന്നു. ഇപ്പോൾ അഞ്ച് വർഷം പൂർത്തിയാക്കുമ്പോൾ 2000 കോടിയിലധികം രൂപ ചെലവഴിച്ച് 200 പാലങ്ങൾ യാഥാർത്ഥ്യമായിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഇതിൻ്റെ സന്തോഷം ഫേസ്ബുക്ക് പേജിലൂടെയാണ് മന്ത്രി പങ്കുവച്ചിരിക്കുന്നത്.
പൊതുമരാമത്ത് വകുപ്പിന്‍റെ പാലങ്ങൾ വിഭാഗം, ദേശീയപാതാ വിഭാഗം, കെസ്ടിപി, ആർബിഡിസികെ, കെആർഎഫ്ബി എന്നീ വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് പാലങ്ങൾ പൂർത്തീകരിച്ചത്.സമയബന്ധിതമായി നിർമ്മാണ പ്രവൃത്തി പൂർത്തീകരിക്കുന്നതിന് മന്ത്രി മുഹമ്മദ് റിയാസ് നിരന്തരം റിവ്യൂ യോഗങ്ങൾ ചേരുകയും പ്രവൃത്തി നടക്കുന്നയിടങ്ങളിൽ നേരിട്ട് പരിശോധന നടത്താറുമുണ്ടായിരുന്നു. നിർമ്മാണ പ്രവൃത്തി പൂർത്തീകരിച്ച് ഗതാഗതയോഗ്യമായ പാലങ്ങളുടെ എണ്ണമാണ് ഇപ്പോൾ മന്ത്രി പുറത്തുവിട്ടിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

മുണ്ടത്തിക്കോട് സ്ഫോടനം: മരിച്ചവരെ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന; കണ്ട്രോള് റൂമുകള്‍ തുറന്നു, ബുധനാഴ്ച റോബോട്ട്
മുണ്ടത്തിക്കോട് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി,
വോട്ട് ചോദിച്ച് ഒരൊറ്റ മുസ്ലിം വീടുകളിലും പോയിട്ടില്ലെന്ന വിവാദ പരാമർശവുമായി എൻഡിഎ സ്ഥാനാർത്ഥി
തലസ്ഥാനത്തെ ജലക്ഷാമം; പരിഹാരത്തിന് 2 വർഷം വേണമെന്ന് വി.വി. രാജേഷ്