രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ വിധി ഈ മാസം 19 ന്

MARCH 12, 2026, 9:39 AM

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ ഈ മാസം 19-ന് കോടതി വിധി പറയും.

രാഹുലിനെതിരെ രജിസ്റ്റർ ചെയ്ത രണ്ടാമത്തെ കേസിലാണ് മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

ഹർജിയിൽ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ വാദം പൂർത്തിയായി.രാഹുൽ തെറ്റായ രേഖകൾ നൽകിയെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. രാഹുൽ അതിജീവിതയെ വിളിച്ചത് ഭീഷണിപ്പെടുത്താനാണെന്നും ജാമ്യം റദ്ദാക്കിയില്ലെങ്കിൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും അന്വേഷണസംഘം കോടതിയിൽ പറഞ്ഞു.

vachakam
vachakam
vachakam

അതേസമയം, അബദ്ധത്തിൽ വാട്‌സ് ആപ് കോൾ പോയതാണെന്നാണ് രാഹുൽമാങ്കൂട്ടത്തിൽ കോടതിയിൽ പറഞ്ഞത്. നമ്പർ ബ്ലോക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ കോൾ അറിയാതെ പോയി എന്നാണ് രാഹുലിന്റെ വാദം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam