ഹോളിവുഡ് താരജോഡികളായ സെൻഡയയും ടോം ഹോളണ്ടും രഹസ്യമായി വിവാഹിതരായെന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ കാട്ടുതീ പോലെ പടരുന്നു. പാരീസ് ഫാഷൻ വീക്കിന്റെ ഭാഗമായി ലൂയി വുട്ടൺ ഷോയിൽ സെൻഡയ എത്തിയതോടെയാണ് അഭ്യൂഹങ്ങൾ ശക്തമായത്.
വെള്ള നിറത്തിലുള്ള അതിമനോഹരമായ വസ്ത്രമണിഞ്ഞെത്തിയ താരത്തിന്റെ ഇടതുകൈ വിരലിലെ ലളിതമായ സ്വർണ്ണമോതിരമാണ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. നേരത്തെ താരം ധരിച്ചിരുന്ന വജ്രമോതിരത്തിന് പകരമാണ് ഈ പുതിയ മോതിരം പ്രത്യക്ഷപ്പെട്ടത് എന്നത് സംശയങ്ങൾക്ക് ആക്കം കൂട്ടി.
അടുത്തിടെ നടന്ന ആക്ടർ അവാർഡ്‌സ് (Actor Awards) വേദിയിൽ സെൻഡയയുടെ സ്റ്റൈലിസ്റ്റും അടുത്ത സുഹൃത്തുമായ ലോ റോച്ച് നടത്തിയ വെളിപ്പെടുത്തലാണ് ആരാധകരെ ഞെട്ടിച്ചത്. "വിവാഹം നേരത്തെ കഴിഞ്ഞു, നിങ്ങൾ അത് മിസ്സ് ചെയ്തു" എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.
ഇത് ഗൗരവമായി പറഞ്ഞതാണോ എന്ന ചോദ്യത്തിന് "അത് സത്യമാണ്" എന്ന് ചിരിച്ചുകൊണ്ട് അദ്ദേഹം മറുപടി നൽകുകയും ചെയ്തു. 2021 മുതൽ പ്രണയത്തിലായ ഈ സ്പൈഡർമാൻ ജോഡികൾ 2024 ഡിസംബറിൽ നിശ്ചയിതരായതായാണ് റിപ്പോർട്ടുകൾ.
തങ്ങളുടെ സ്വകാര്യ ജീവിതം എപ്പോഴും രഹസ്യമായി സൂക്ഷിക്കാൻ ആഗ്രഹിക്കുന്നവരാണ് സെൻഡയയും ടോം ഹോളണ്ടും. ഇരുവരുടെയും വിവാഹചിത്രങ്ങൾ ഒരുപക്ഷേ ലോകം ഒരിക്കലും കണ്ടെന്നു വരില്ലെന്ന് ലോ റോച്ച് നേരത്തെ സൂചിപ്പിച്ചിരുന്നു. വളരെ കുറച്ച് ആളുകൾ മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങായിരിക്കും അതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതുവരെ താരങ്ങളോ അവരുടെ പ്രതിനിധികളോ വിവാഹവാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, പാരീസിലെ സെൻഡയയുടെ 'ബ്രൈഡൽ ലുക്ക്' സിനിമാ ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
