റമസാൻ ആത്മീയ സമ്മേളനം മാർച്ച് 14ന് മർകസിൽ

MARCH 12, 2026, 9:49 AM

കോഴിക്കോട്: ആയിരം മാസങ്ങളുടെ പുണ്യം തേടി റമസാനിലെ അവസാന ദിനങ്ങളിൽ ആയിരക്കണക്കിന് വിശ്വാസികൾ സംഗമിക്കുന്ന ആത്മീയ സമ്മേളനം ശനിയാഴ്ച (25ാം രാവ് മാർച്ച് 14) കാരന്തൂർ മർകസിൽ നടക്കും. ശനിയാഴ്ച ഉച്ചക്ക് ഒന്നു മുതൽ ഞായർ പുലർച്ചെ ഒന്നു വരെ നടക്കുന്ന ആത്മീയ സമ്മേളനത്തിന് പ്രശസ്ത പണ്ഡിതരും ആത്മീയ നേതാക്കളും നേതൃത്വം നൽകും. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ വാർഷിക റമളാൻ പ്രഭാഷണവും അനുഗ്രഹ പ്രാർത്ഥനയുമാണ് സമ്മേളനത്തിന്റെ മുഖ്യ ആകർഷണീയത.

ശനിയാഴ്ച്ച ഉച്ചക്ക് ളുഹ്ർ നിസ്‌കാരാനന്തരം ഉദ്ഘാടന ചടങ്ങുകളോടെ സമ്മേളനത്തിന് തുടക്കം കുറിക്കും. ശേഷം ദൗറത്തുൽ ഖുർആൻ, സകാത്ത് പഠന വേദി, ഖത്മ് ദുആ, ഹലാവത്തുൽ ഖുർആൻ ആസ്വാദന സദസ്സ്, മഹ്‌ളറത്തുൽ ബദ്‌രിയ്യ, വിർദുല്ലത്വീഫ്, തൗബ, തഹ്‌ലീൽ, അസ്മാഉൽ ഹുസ്‌ന തുടങ്ങിയ വിവിധ ആത്മീയപഠന സംഗമങ്ങൾ നടക്കും. സമ്മേളനത്തിനെത്തുന്നവർക്ക് ഗ്രാൻഡ് കമ്യൂണിറ്റി ഇഫ്താർ ഒരുക്കും.

മസ്ജിദുൽ ഹാമിലിയിലെ തസ്ബീഹ്, അവ്വാബീൻ, തറാവീഹ്, വിത്ർ നിസ്‌കാരങ്ങൾക്ക് ശേഷം മർകസ് കൺവെൻഷൻ സെന്ററിൽ രാത്രി 10ന് ആത്മീയ പൊതുസമ്മേളനം ആരംഭിക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ. സുലൈമാൻ മുസ്‌ലിയാർ, സയ്യിദ് അലി ബാഫഖി തങ്ങൾ, സുൽത്വാനുൽ ഉലമ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി, സി മുഹമ്മദ് ഫൈസി, വി.പി.എം ഫൈസി വില്യാപ്പള്ളി, സയ്യിദ് അബ്ദുൽ ഫത്താഹ്്, അഹ്ദൽ അവേലം, സയ്യിദ് അബ്ദുറഹ്മാൻ ഇമ്പിച്ചിക്കോയ, അൽ ബുഖാരി ബായാർ, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, സയ്യിദ് അബ്ദുസ്വബൂർ ബാഹസൻ അവേലം, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, റഹ്മത്തുല്ലാഹ് സഖാഫി എളമരം, കുഞ്ഞി മുഹമ്മദ് സഖാഫി പറവൂർ തുടങ്ങിയവർ നേതൃത്വം നൽകും.

vachakam
vachakam
vachakam

സമ്മേളനത്തിനെത്തുന്ന വിശ്വാസികളുടെ സൗകര്യാർത്ഥം പ്രധാന ക്യാമ്പസിലും പരിസരത്തും വിശാലമായ പാർക്കിങ് സൗകര്യങ്ങളും അനുബന്ധ സൗകര്യങ്ങളും സജ്ജീകരിക്കും. ലൈലത്തുൽ ഖദ്ർ പ്രതീക്ഷിക്കപ്പെടുന്ന റമസാനിലെ 25 -ാം രാവിലെ ആത്മീയ സമ്മേളനത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam