'വെറുതേ ഗ്ലാമർ നായികയായി എത്തില്ല'; ഖുശ്ബുവിന്റെ മകൾ അവന്തിക മലയാള സിനിമയിലേക്ക്

MARCH 10, 2026, 10:20 PM

ചെന്നൈ: തെന്നിന്ത്യൻ സിനിമയിലെ പ്രമുഖ നടിയായ ഖുശ്ബുവിന്റെ മകൾ അവന്തിക സിനിമാരംഗത്തേക്ക് എത്തുന്നു. മലയാള സിനിമയിലൂടെയാണ് അവന്തികയുടെ അരങ്ങേറ്റം. 

അതേസമയം മകളുടെ സിനിമാ തീരുമാനങ്ങളിൽ താൻ ഇടപെടാറില്ലെന്ന് ഖുശ്ബു വ്യക്തമാക്കി. വെറുതേ ഗ്ലാമർ നായികയായി എത്തേണ്ടതില്ലെന്നും, നല്ല കഥയുള്ള ചിത്രങ്ങളിൽ അഭിനയിക്കണമെന്നുമാണ് അവന്തികയുടെ ആഗ്രഹമെന്ന് ഖുശ്ബു പറഞ്ഞു. കഥ കേൾക്കുന്നതും തീരുമാനങ്ങൾ എടുക്കുന്നതും എല്ലാം മകൾ തന്നെയാണ് ചെയ്യുന്നതെന്നും നടി വ്യക്തമാക്കി.

സ്വന്തമായി നിർമ്മാണ സ്ഥാപനമുണ്ടായിരുന്നുവെങ്കിലും അതുപയോഗിച്ച് മകളെ സിനിമയിൽ എത്തിക്കണമെന്ന് താൻ ആഗ്രഹിച്ചില്ലെന്നും ഖുശ്ബു പറഞ്ഞു. അവൾ സ്വന്തം പരിശ്രമത്തിലൂടെയാണ് മുന്നോട്ട് വരേണ്ടതെന്നും അങ്ങനെ മാത്രമേ അതിന്റെ മൂല്യം തിരിച്ചറിയാനാകൂവെന്നും ഖുശ്ബു പറഞ്ഞു.

vachakam
vachakam
vachakam

മലയാളത്തിൽ നിന്നാണ് അവന്തികയ്ക്ക് ആദ്യ അവസരം ലഭിച്ചത്. കുടുംബത്തോട് ആലോചിച്ച ശേഷം അവൾ അത് സ്വീകരിച്ചു. ചിത്രത്തിൽ അമ്മയുടെ വേഷം ചെയ്യുന്ന നടി സരിതയാണെന്നും ഖുശ്ബു പറഞ്ഞു. ചിത്രത്തിന്റെ കഥയോ സംവിധാനമോ താൻ അന്വേഷിച്ചിട്ടില്ലെന്നും പൂജ ചടങ്ങിലേക്കോ ചിത്രീകരണ സ്ഥലത്തേക്കോ പോയിട്ടില്ലെന്നും ഖുശ്ബു വ്യക്തമാക്കി. കൊച്ചിയിലാണ് ചിത്രീകരണം നടക്കുന്നത്. ഗുരുവായൂരിൽ പോയപ്പോഴും അടുത്തിടെയായിരുന്നു ചിത്രീകരണം നടന്നതെങ്കിലും ലൊക്കേഷൻ സന്ദർശിച്ചിട്ടില്ലെന്നും നടി പറഞ്ഞു.

തന്റെ സിനിമകൾ കണ്ടു അനുകരിക്കാനോ തന്റെ ശൈലി പിന്തുടരാനോ അവന്തിക ശ്രമിക്കുന്നില്ലെന്നും ഖുശ്ബു പറഞ്ഞു. അവന്തികയ്ക്ക് അവളുടെ സ്വന്തം ശൈലിയുണ്ടെന്നും അവൾ അവളായി തന്നെ മുന്നോട്ട് പോകട്ടെയെന്നും നടി കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam