താര സംഘടനയിലെ വരവു ചെലവു കണക്കുകൾ പുറത്തു വിടണം; ആവശ്യവുമായി മാലാ പാർവതി

MAY 25, 2026, 10:33 PM

കൊച്ചി: താര സംഘടനയിലെ വരവു ചെലവു കണക്കുകൾ പുറത്തു വിടണമെന്ന ആവശ്യവുമായി നടി മാലാ പാർവതി രംഗത്ത്.

സ്റ്റീഫൻ ദേവസിയുടെ സംഗീത പരിപാടിക്കായി പതിമൂന്നര ലക്ഷം രൂപ എഴുതിയെടുത്തു. ഇത്ര തുക പരിപാടിക്ക് ചെലവായിട്ടില്ലെന്ന് വിശ്വസിക്കുന്നവർ സംഘടനയിലുണ്ട്. ചില ഭാരവാഹികളുടെ അടുപ്പക്കാരായ സ്പോൺസർമാർക്ക് പ്രത്യേക പരിഗണന കിട്ടുന്നുവെന്നും മാലാ പാർവതി പറഞ്ഞു. 

അതേസമയം, കണക്ക് വ്യക്തമാക്കാൻ ട്രഷറർ ഉണ്ണി ശിവപാലിനെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ കണക്കുകൾ ബോധ്യപ്പെടുത്തിയില്ല. അതിൻ്റെ കണക്ക് പുറത്തു വിടണമെന്നും പ്രശ്‌ന പരിഹാരത്തിന് സീനിയർ താരങ്ങൾ ഇടപെടണമെന്നും മാലാ പാർവതി പ്രതികരിച്ചു.താരസംഘടനയിലെ തർക്കം മുറുകുന്നതിനിടെയാണ് മാലാ പാർവതിയുടെ പരസ്യ പ്രതികരണം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam