പോപ്പ് സംഗീത ഇതിഹാസം മഡോണക്കെതിരെ യുഎസിൽ പോലീസ് കേസ്.മഡോണയ്‌ക്കൊപ്പമുണ്ടായിരുന്ന നർത്തകർ വേദിയിൽ നഗ്നതയുംഅശ്ലീല ചേഷ്ടകളും കാണിച്ചുവെന്നാണ് പരാതി.
മാർച്ച് ആദ്യവാരം ലോസ് ഏഞ്ചൽസിൽ നടന്ന സംഗീത പരിപാടിയിലാണ് സംഭവം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്.
ജസ്റ്റിന്‍ ലിപെല്‍സ് എന്നയാളാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. മാര്‍ച്ച് ആദ്യവാരം ലൊസാഞ്ചലസില്‍ നടത്തിയ സംഗീത പരിപാടിയിലാണു സംഭവമെന്നു ജസ്റ്റിന്‍ പറയുന്നു. ഈ പരിപാടി കേള്‍ക്കാന്‍ ജസ്റ്റിനും സുഹൃത്തുക്കളും 4 ടിക്കറ്റുകള്‍ എടുത്തിരുന്നു.
ടോപ്‌ലെസ് വസ്ത്രങ്ങൾ ധരിച്ചാണ് സ്ത്രീകൾ നൃത്തം ചെയ്തതെന്നും അശ്ളീല ചേഷ്ടകൾ കാണിച്ചെന്നും പരാതിയിൽ പറയുന്നു. കൂടാതെ പരിപാടി ഒന്നര മണിക്കൂര്‍ താമസിച്ചാണ് തുടങ്ങിയതെന്നും മഡോണയുടെ നിര്‍ദേശമനുസരിച്ച് വേദിയിലെ എസി ഓഫ് ചെയ്‌തെന്നും ജസ്റ്റിന്‍ ആരോപിക്കുന്നു. കടുത്ത ചൂട് മൂലം തനിക്ക് ശാരീരികാസ്വാസ്ഥ്യം ഉണ്ടായെന്നും പരാതിക്കാരൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്