'രണ്ട് മാസത്തെ കഠിനാധ്വാനമാണ് ഒന്നുമല്ലാതായി തീര്‍ന്നത്'; വിഷമം പങ്കുവച്ച് ലോകേഷ് കനകരാജ്

SEPTEMBER 19, 2024, 8:47 AM

ലോകേഷ് കനകരാജ് തമിഴ് സിനിമയിലെ ഏറ്റവും വിജയകരമായ യുവ സംവിധായകരിൽ ഒരാളാണ്. എന്നാല്‍ ഈ  ഹൈപ്പ് ചിലപ്പോഴൊക്കെ അദ്ദേഹത്തിന് വിനയാവാറുമുണ്ട്. വിക്രത്തിനും ലിയോയ്ക്കും ശേഷം സംവിധാനം ചെയ്യുന്ന കൂലിയുടെ ചിത്രീകരണത്തിനിടെ അത്തരത്തിലൊന്ന് ലോകേഷിന് നേരിടേണ്ടതായി വന്നു

രജനികാന്ത് നായകനാവുന്ന ചിത്രത്തില്‍ നാഗാർജുനയാണ്  മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഷൂട്ടിംഗിനിടെ ലൊക്കേഷനിൽ നിന്ന് നാഗാർജുനയുടെ ഒരു രംഗം ആരോ മൊബൈൽ ഫോണിൽ പകര്‍ത്തിയത് സോഷ്യല്‍ മീഡിയയില്‍ ചോര്‍ന്നിരുന്നു.

39 സെക്കന്‍റ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് ചോര്‍ന്നത്. വന്‍ ഹൈപ്പ് ഉള്ള ചിത്രമായതിനാല്‍ ഇത് വൈറല്‍ ആവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ തനിക്കുള്ള നിരാശ പങ്കുവച്ച് എത്തിയിരിക്കുകയാണ് ലോകേഷ് കനകരാജ്. 

vachakam
vachakam
vachakam

"നിരവധി പേരുടെ രണ്ട് മാസത്തെ കഠിനാധ്വാനമാണ് ഒരു റെക്കോര്‍ഡിം​ഗ് കൊണ്ട് ഒന്നുമല്ലാതായി തീര്‍ന്നത്. സിനിമയുടെ മൊത്തത്തിലുള്ള അനുഭവത്തെ സാരമായി ബാധിക്കുമെന്നതിനാല്‍ ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടരുതെന്ന് എല്ലാവരോടും ഞാന്‍ താഴ്മയായി അഭ്യര്‍ഥിക്കുന്നു", ലോകേഷ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ ദേവ എന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നത്. സൌബിന്‍ ഷാഹിര്‍ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ശ്രുതി ഹാസന്‍, സത്യരാജ്, ഉപേന്ദ്ര തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സണ്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam