കബീർ ബാഹിയയുമായുള്ള പ്രണയം സ്ഥിരീകരിച്ചു കൃതി സനോൻ?; വൈറൽ ആയി താരത്തിന്റെ പോസ്റ്റ് 

NOVEMBER 20, 2024, 12:04 PM

ബോളിവുഡിലെ പ്രിയനടിയാണ് കൃതി സനോണ്‍. താരം പ്രണയത്തിലാണ് എന്ന വാർത്തകൾ പുറത്തു വന്നിട്ട് കുറച്ചു നാളായി. എന്നാൽ താരം ഇതുവരെ ഈ വാർത്തയിൽ പ്രതികരിച്ചിരുന്നില്ല. ഇപ്പോൾ തന്റെ പ്രണയം കൃതി സനോണ്‍ ഒടുവില്‍ സ്ഥിരീകരിച്ചു എന്ന വാർത്തയാണ് പുറത്തു വരുന്നത്.

ബിസിനസുകാരനായ കബിർ ബഹിയയുമായി പ്രണയത്തിലാണെന്ന് ഏറെ നാളായി അഭ്യൂഹമുണ്ടായിരുന്നെങ്കിലും നടിയിത് തുറന്ന് സമ്മതിച്ചിരുന്നില്ല. ഇപ്പോൾ കബിറിന്റെ ജന്മദിനത്തിന് പോസ്റ്റ് പങ്കു വച്ചാണ് താരം തനറെ പ്രണയം പരസ്യമാക്കിയത്.

ഹാപ്പി ബെർത്ത് ഡേ കെ! നിന്റെ നിഷ്കളങ്കമായ പുഞ്ചിരി എന്നും ഉണ്ടാകട്ടെ എന്നാണ് കൃതി കുറിച്ചിരിക്കുന്നത്. കൂടെ ഹാർട്ടിന്റെ ഇമോജിയും ചേർത്തിട്ടുണ്ട്. നടിയുടെ സഹോദരി നൂപുർ സനോണും കാമുകനും കബിറിന് ആശംസകള്‍ അറിയിച്ചു രംഗത്ത് എത്തിയിട്ടുണ്ട്.

vachakam
vachakam
vachakam

കബിറിനും കുടുംബത്തിനുമൊപ്പമുള്ള ദീപാവലി ആഘോഷങ്ങളുടെ ചിത്രങ്ങളും കൃതി സനോണ്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. 

അതേസമയം താരം നേരത്തെ നടൻ പ്രഭാസുമായി പ്രണയത്തിലാണെന്ന ഗോസിപ്പുകളുണ്ടായിരുന്നു. എന്നാല്‍ ഇത് നിഷേധിച്ചു പ്രഭാസും നടിയും രംഗത്തുവന്നിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam