ഹോളിവുഡിലെ ഏറ്റവും പുതിയ പ്രണയവാർത്തകളിലെ നായകരും നായികയുമായി മാറിയിരിക്കുകയാണ് കിം കർദാഷിയാനും ഫോർമുല വൺ താരം ലൂയിസ് ഹാമിൾട്ടണും. കഴിഞ്ഞ ഏപ്രിൽ 20-ന് മാലിബുവിലെ കടൽത്തീരത്ത് ഇരുവരും അതീവ സന്തോഷവാന്മാരായി സമയം ചെലവഴിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് ഇവരുടെ ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ സത്യമാണെന്ന് ആരാധകർ ഉറപ്പിച്ചത്. കടലിൽ നീന്തിത്തുടിക്കുന്നതിനിടയിൽ പരസ്പരം കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്യുന്ന ഇവരുടെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. ഫെബ്രുവരിയിൽ ഒരു സ്വകാര്യ വിമാനത്തിൽ പാരീസിലേക്ക് ഇരുവരും ഒരുമിച്ച് യാത്ര ചെയ്തതോടെയാണ് സംശയം ബലപ്പെട്ടത്. തുടർന്ന് നടന്ന സൂപ്പർ ബൗൾ മത്സരത്തിലും ഇവർ ഒപ്പമുണ്ടായിരുന്നു. അടുത്തിടെ ജപ്പാനിലെ ടോക്കിയോയിൽ വെച്ച് ഇരുവരും കൈകോർത്ത് നടക്കുന്ന വീഡിയോകളും ലൂയിസ് ഹാമിൾട്ടന്റെ ഫെരാരി കാറിൽ കിം കർദാഷിയാൻ യാത്ര ചെയ്യുന്ന ദൃശ്യങ്ങളും വലിയ ചർച്ചയായിരുന്നു.
ഏറ്റവും ഒടുവിൽ നടന്ന കോച്ചെല്ല (Coachella) മ്യൂസിക് ഫെസ്റ്റിവലിലും ഇവർ ഒരുമിച്ചാണ് എത്തിയത്. മുഖം മറച്ചാണ് എത്തിയതെങ്കിലും ജസ്റ്റിൻ ബീബറുടെ സംഗീത പരിപാടിക്കിടെ ഇരുവരും കൈകോർത്ത് നിൽക്കുന്നത് ക്യാമറകളിൽ പതിഞ്ഞു. കിം കർദാഷിയാനെ ലൂയിസ് ഹാമിൾട്ടണ് ഏറെ ഇഷ്ടമാണെന്നും ഒരു പതിറ്റാണ്ടോളം താൻ സ്വപ്നം കണ്ട പെൺകുട്ടിയാണ് കിമ്മെന്ന് അദ്ദേഹം വിശ്വസിക്കുന്നതായും താരത്തിന്റെ അടുത്ത സുഹൃത്തുക്കൾ വെളിപ്പെടുത്തി.
നേരത്തെ കന്യേ വെസ്റ്റുമായുള്ള വിവാഹമോചനത്തിന് ശേഷം കിം തന്റെ സ്വകാര്യ ജീവിതം ഏറെ രഹസ്യമായിട്ടാണ് സൂക്ഷിച്ചിരുന്നത്. എന്നാൽ ലൂയിസ് ഹാമിൾട്ടണുമായുള്ള ബന്ധം ഇപ്പോൾ ഏതാണ്ട് പരസ്യമായിക്കഴിഞ്ഞു. തിരക്കേറിയ ഷെഡ്യൂളുകൾക്കിടയിലും വീഡിയോ കോളുകളിലൂടെയും മറ്റും ഇവർ പരസ്പരം ബന്ധം നിലനിർത്തുന്നുണ്ട്. ആരാധകർക്കിടയിൽ 'കിം-ലൂയിസ്' ജോഡികൾക്ക് വലിയ പിന്തുണയാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.
Lewis Hamilton and Kim Kardashian in Malibu! pic.twitter.com/CjL6JJRlfQ
— deni (@fiagirly) April 21, 2026
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
