'സിംഗിളാണ്, നല്ലൊരു പെണ്‍കുട്ടിയെ കിട്ടിയാല്‍ വിവാഹം കഴിച്ച് കേരളത്തില്‍ കൂടണം':കിലി പോള്‍

MAY 28, 2025, 12:34 AM

സോഷ്യൽ മീഡിയാ റീലുകളിലൂടെ മലയാളം ഗാനങ്ങള്‍ക്ക് ലിപ് സിങ്ക് ചെയ്തും നൃത്തം ചെയ്തുമെല്ലാം കേരളത്തിന് സുപരിചിതനാണ് കിലി പോള്‍. ടാന്‍സാനിയക്കാരനായ കിലി പോളിനെ ഉണ്ണിയേട്ടനെന്നാണ് മലയാളികള്‍ സോഷ്യൽ മീഡിയയിൽ സ്‌നേഹപൂര്‍വം വിളിക്കുന്നത്. 

കേരളത്തിനോടുള്ള സ്നേഹം കിലി പ്രകടിപ്പിക്കാറുമുണ്ട്. കിലി ആദ്യമായി അഭിനയിക്കുന്ന മലയാളം സിനിമയാണ് ഇന്നസെന്റ്. സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി കൊച്ചിയിൽ ലുലു മാളിൽ കിലി എത്തിയിരുന്നു. നല്ലൊരു മലയാളി പെൺകുട്ടിയെ കണ്ടെത്തിയാൽ വിവാഹം കഴിച്ച് കേരളത്തിൽ കൂടാണമെന്ന് പറയുകയാണ് കിലി.

വിവാഹിതനാണോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടിയായി, താന്‍ വിവാഹിതനല്ലെന്നും ഇപ്പോഴും സിംഗിളാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നിന്ന് നല്ലൊരു പെണ്‍കുട്ടിയെ കണ്ടെത്തിയാല്‍ വിവാഹം ചെയ്ത് ഇവിടെ തന്നെ സ്ഥിരമായി താമസിക്കുമെന്നും കിലി പറഞ്ഞു.

vachakam
vachakam
vachakam

ഈ വീഡിയോ വ്യാപകമായി സോഷ്യൽ മീഡിയിൽ പ്രചരിക്കുന്നുണ്ട്. ശോഭനയാണ് മലയാളത്തിലെ ഇഷ്ടനടിയെന്നും നടന്മാരില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, ഫഹദ് ഫാസില്‍, ഉണ്ണി മുകുന്ദന്‍ എന്നിവരെയാണ് കൂടുതൽ ഇഷ്ടമെന്നും കിലി പറഞ്ഞു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam