ജെന്നിഫർ ലോപ്പസിൽ നിന്നുള്ള വിവാഹമോചനത്തിനിടയിൽ റോബർട്ട് എഫ്. കെന്നഡി ജൂനിയറിൻ്റെ മകൾ കിക്ക് കെന്നഡിക്കൊപ്പം ബെൻ അഫ്ലെക്ക് സമയം ചെലവഴിക്കുന്നതായി റിപ്പോർട്ട്. 36 വയസ്സുള്ള കിക്ക് കെന്നഡിക്കൊപ്പം ബെൻ അഫ്ലെക്കിനെ വിവിധയിടങ്ങളിൽ കണ്ടു എന്നാണ് പാപ്പരാസികൾ വ്യക്തമാക്കുന്നത്.
ബെവർലി ഹിൽസ് ഹോട്ടലിലെ പോളോ ലോഞ്ചിലും മറ്റ് ഹോട്ട്‌സ്‌പോട്ടുകളിലും അവരെ കണ്ടതായി ഒരു ഹോളിവുഡ് ഇൻസൈഡർ വ്യക്തമാക്കി. ദൃശ്യങ്ങളിൽ അവരുടെ ബന്ധത്തിൻ്റെ സ്വഭാവം അവ്യക്തമാണ് എന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.
അതേസമയം ഈ വാർത്തയിൽ കിക്ക് പ്രതികരിച്ചില്ല. ബെൻ അഫ്ലെക്ക്‌സും വിഷയതയിൽ ഇതുവരെ പ്രതികരിക്കാൻ തയാറായിട്ടില്ല.
അതേസമയം മാസങ്ങളായുള്ള വേർപിരിയൽ അഭ്യൂഹങ്ങൾക്ക് പിന്നാലെയാണ് 55 കാരിയായ ജെന്നിഫർ ലോപ്പസ്, 52 കാരനായ അഫ്‌ലെക്കിൽ നിന്ന് വിവാഹമോചനത്തിന് അപേക്ഷ നൽകിയത്. ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളാണ് തങ്ങളുടെ വേർപിരിയലിന് കാരണമെന്ന് ദമ്പതികൾ പ്രതികരിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്