കത്രീന- വിക്കി ദമ്പതികളുടെ കുഞ്ഞിന്റെ എഐ  ചിത്രങ്ങൾ വൈറലാകുന്നു

NOVEMBER 18, 2025, 11:14 PM

അടുത്തിടെയാണ് ബോളിവുഡിലെ താരദമ്പതികളായ കത്രീന കൈഫിനും വിക്കി കൗശലിനും കുഞ്ഞ് പിറന്നത്. നാല് വര്‍ഷം മുമ്പായിരുന്നു ഇരുവരുടേയും വിവാഹം. തങ്ങളുടെ കുഞ്ഞിന്റെ എല്ലാ വിവരങ്ങളും രഹസ്യമായി സൂക്ഷിക്കാൻ ഇരുവരും ജാഗ്രത പുലർത്താറുണ്ട്. ഇപ്പോഴിതാ ഇരുവരും തങ്ങളുടെ നവജാതശിശുവിനെ എടുത്തുകൊണ്ട് നിൽക്കുന്ന എഐ ചിത്രങ്ങൾ  ഓൺലൈനിൽ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയിരിക്കുകയാണ്.

സോഷ്യൽ മീഡിയയിൽ വ്യാപകമായി പങ്കിട്ട ഒരു ഫോട്ടോയിൽ വിക്കി കൗശൽ കുഞ്ഞിനെ കൈകളിൽ പിടിച്ചിരിക്കുന്നതും കത്രീന മനോഹരമായ മഞ്ഞ  വസ്ത്രത്തിൽ  അരികിൽ ഇരിക്കുന്നതും കാണാം. മറ്റൊരു ചിത്രത്തിൽ കത്രീന തന്റെ അമ്മായിയമ്മയോടൊപ്പം പോസ് ചെയ്യുന്നതും കാണാം.

മറ്റൊരു ചിത്രത്തിൽ, വിക്കി കൗശലിന്റെ അമ്മ കുഞ്ഞിനെ കൈകളിൽ പിടിച്ചിരിക്കുന്നതും ദമ്പതികൾ അവളുടെ അരികിൽ പുഞ്ചിരിയോടെ നിൽക്കുന്നതും കാണാം. ആരാണ് ചിത്രങ്ങൾ ഉണ്ടാക്കിയെന്നതിനെക്കുറിച്ച് വിവരങ്ങളില്ല. 

vachakam
vachakam
vachakam


2021 ലായിരുന്നു കത്രീന-വിക്കി വിവാഹം. കത്രീന ഗര്‍ഭിണിയാണെന്ന് നേരത്തേ മുതല്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ മാത്രമാണ് ഇക്കാര്യം താരങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam