ബോളിവുഡ് സുന്ദരി കങ്കണ റണാവത്ത് പ്രണയത്തിലെന്ന് ഗോസിപ്പ്. അജ്ഞാതന്റെ കൈപിടിച്ച് സലൂണില്‍ നിന്ന് ഇറങ്ങുന്ന കങ്കണയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ചിത്രം.
ബ്ലൂ പ്രിന്റഡ് ഡ്രസ്സില്‍ അതിമനോഹരിയായാണ് കങ്കണയെ ചിത്രങ്ങളിൽ കാണുന്നത്. ബ്ലാക്ക് ഷര്‍ട്ടും പാന്റും ധരിച്ച് കൂള്‍ ലുക്കിലാണ് താരത്തിന്റെ ആണ്‍സുഹൃത്ത്. വിദേശിയാണ് കങ്കണയുടെ കാമുകന്‍ എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അതേസമയം ചിത്രങ്ങൾ പുറത്തു വന്നതോടെ നിരവധി ആരാധകരാണ് കങ്കണയ്ക്ക് ആശംസകളുമായി സോഷ്യൽ മീഡിയയിൽ എത്തുന്നത്. എന്തായാലും ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്