കല്‍പ്പനയ്ക്ക് സിനിമയില്‍ നിന്നും അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചിട്ടില്ലെന്ന് നടിയും സഹോദരിയുമായി ഉര്‍വശി.
സ്‌ക്രീന്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഉര്‍വശി. ഇന്ന് കല്‍പ്പന ജീവനോടെ ഉണ്ടായിരുന്നെങ്കില്‍ അവര്‍ക്ക് നല്ല കഥാപാത്രങ്ങള്‍ ലഭിച്ചേനേ എന്നും ഉര്‍വശി അഭിപ്രായപ്പെട്ടു.
"എല്ലാ വിധത്തിലും കല്‍പ്പന എന്നെ സ്വാധീനിച്ചിട്ടുണ്ട്. അഭിനേതാക്കള്‍ എന്ന നിലയില്‍ ഞങ്ങളുടെ എല്ലാ പെരുമാറ്റരീതികളും ഞങ്ങളുടെ അമ്മയില്‍ നിന്നാണ് വന്നത്. വീട്ടിലോ ഫോണിലോ സംസാരിക്കുമ്പോള്‍ പോലും അത് അമ്മയാണോ ഞാനാണോ കല്‍പ്പനയാണോ എന്ന് ആര്‍ക്കും തിരിച്ചറിയാന്‍ കഴിയില്ലായിരുന്നു", ഉര്‍വശി പറഞ്ഞു.
"അഭിനയത്തിന്റെ കാര്യത്തില്‍, ആരും എന്നെ സ്വാധീനിച്ചിട്ടില്ല. കാരണം ഞാന്‍ സിനിമാ ലോകത്തേക്ക് വന്നത് അത്തരത്തിലുള്ള ആഗ്രഹങ്ങള്‍ കൊണ്ടല്ല. എന്നാല്‍ വ്യക്തിപരമായി കല്‍പ്പന എന്നെ വളരെ അധികം സ്വാധീനിച്ചിട്ടുണ്ട്.
അവളുടെ നര്‍മ്മവും പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള കഴിവുമെല്ലാം. സ്ത്രീകള്‍ക്കിടയില്‍ ആ കഴിവ് വളരെ അപൂര്‍വമാണ്. അവളെ പോലെ മറ്റാരെയും ഞാന്‍ കണ്ടിട്ടില്ല"- ഉര്‍വശി വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്