ബോളിവുഡിലെ മുന്‍നിര താരമാണ് കല്‍ക്കി. ബോളിവുഡില്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമകളിലും കല്‍ക്കി മികച്ച വേഷങ്ങളിൽ എത്തിയിട്ടുണ്ട്. തന്റെ നിലപാടുകളിലൂടേയും കാഴ്ചപ്പാടുകളിലൂടേയും കല്‍ക്കി കയ്യടി നേടാറുണ്ട്. ഇപ്പോഴിതാ ഒരു നിര്‍മ്മാതാവില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവം പങ്കിടുകയാണ് കല്‍ക്കി.
തന്നോട് ഒരു നിര്‍മ്മാതാവ് പ്ലാസ്റ്റിക് സര്‍ജറി ചെയ്യാന്‍ ആവശ്യപ്പെട്ടുവെന്നാണ് കല്‍ക്കി പറയുന്നത്. അയാള്‍ അത് പറഞ്ഞത് കേട്ടപ്പോള്‍ തനിക്ക് അയാളെ ഫോര്‍ക്കിന് കുത്താനാണ് തോന്നിയതെന്നും കല്‍ക്കി പറയുന്നു. ബിബിസി വേള്‍ഡ് സര്‍വ്വീസ് പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു കല്‍ക്കി.
പ്രമുഖ നിര്‍മ്മാതാവുമായുള്ള സംസാരത്തിനിടെയായിരുന്നു സംഭവം ഉണ്ടായത്. തന്റെ മുന്‍ കാമുകിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു നിര്‍മ്മാതാവ്. പ്രശസ്തയായ നടിയാണ് അദ്ദേഹത്തിന്റെ മുന്‍കാമുകി. അവര്‍ബോട്ടോക്‌സിന് വിധേയയായിട്ടുണ്ട്. ഇതുപോലെ തന്നോടും ചെയ്യാനാണ് അയാള്‍ ആവശ്യപ്പെട്ടതെന്നാണ് കല്‍ക്കി വ്യക്തമാക്കിയത്.
''നീ കുറച്ച് ഫില്ലര്‍ ചെയ്ത് നിന്റെ ലാഫ്റ്റര്‍ ലൈന്‍ ശരിയാക്കിയാല്‍ മാത്രം മതി. എനിക്ക് അവനെ ഫോര്‍ക്ക് വച്ച് കുത്താനാണ് തോന്നിയത്. പക്ഷെ ഞാന്‍ ആത്മനിയന്ത്രണം പാലിച്ചു. എന്നാല്‍ ഞാന്‍ ചിരിക്കുന്നതും പൊട്ടിച്ചിരിക്കുന്നതുമൊക്കെ കുറയ്ക്കാം എന്ന് മാത്രം പറഞ്ഞു കൽക്കി പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്