'എന്തൊരു നടിയാണ് നിങ്ങള്‍. അവസാനത്തെ 10 മിനിറ്റില്‍ നിങ്ങള്‍ എന്റെ ഹൃദയവും ശ്വാസവും എടുത്തു'; സായ് പല്ലവിയെ പ്രശംസിച്ചു ജ്യോതിക 

NOVEMBER 6, 2024, 8:58 AM

സായ് പല്ലവിയും ശിവ കാർത്തികേയനും താരങ്ങളായി എത്തുന്ന ചിത്രമാണ് അമരൻ. ഇപ്പോൾ ‘അമരന്‍’ സിനിമയെ പ്രശംസിച്ച്‌ രംഗത്ത് എത്തിയിരിക്കുകയാണ് നടി ജ്യോതിക. 

വജ്രം പോലെ തിളങ്ങുന്ന സിനിമയാണ് സംവിധായകന്‍ രാജ്കുമാര്‍ പെരിയസാമി സൃഷ്ടിച്ചത്. ജയ് ഭീമിനു ശേഷം താന്‍ കണ്ട മറ്റൊരു തമിഴ് ക്ലാസിക് ആണ് അമരനെന്നും ആണ് ജ്യോതിക പ്രതികരിച്ചത്. ഫേസ്ബുക്കിലൂടെയാണ് ജ്യോതിക തന്റെ പ്രതികരണം അറിയിച്ചത്. 

ചിത്രത്തിലെ ഓരോരുത്തരെയും പേരെടുത്ത് അഭിന്ദിക്കുകയും ചെയ്തു താരം. അഭിനന്ദനങ്ങള്‍ ശിവകാര്‍ത്തികേയന്‍. ഈ വേഷം കൈകാര്യം ചെയ്യാനുളള നിങ്ങളുടെ പരിശ്രമവും കഠിനാധ്വാനവും ഊഹിക്കാന്‍ കഴിയും. സായിപല്ലവി എന്തൊരു നടിയാണ് നിങ്ങള്‍. അവസാനത്തെ 10 മിനിറ്റില്‍ നിങ്ങള്‍ എന്റെ ഹൃദയവും ശ്വാസവും എടുത്തു. നിന്നെ ഓര്‍ത്ത് അഭിമാനിക്കുന്നു’ എന്നാണ് ജ്യോതിക കുറിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam