ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി അടുത്തിടെ ഒരു ജർമ്മൻ വ്ലോഗറുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് 'ലൈക്ക്' ചെയ്തത് വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെ കോഹ്‌ലിയുടെ സ്ത്രീകളിലെ 'അഭിരുചിയെ' (Taste) പുകഴ്ത്തിക്കൊണ്ട് സോഷ്യൽ മീഡിയയിൽ വന്ന ഒരു പോസ്റ്റിനോട് പ്രതികരിച്ചിരിക്കുകയാണ് അദ്ദേഹത്തിന്റെ മുൻ കാമുകിയും ബ്രസീലിയൻ നടിയുമായ ഇസബെല്ല ലൈറ്റ്.
വിരാട് കോഹ്‌ലിയുടെ മുൻ കാമുകിമാരുടെയും ഭാര്യ അനുഷ്ക ശർമ്മയുടെയും ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഒരു ഇൻസ്റ്റാഗ്രാം പേജ് കുറിച്ചത്, "സ്ത്രീകളുടെ കാര്യത്തിൽ കോഹ്‌ലിയുടെ സെലക്ഷൻ എലൈറ്റ് ആണ്" എന്നായിരുന്നു. ഇസബെല്ല മുതൽ അനുഷ്ക വരെ നീളുന്ന ആ പട്ടികയിൽ തന്നെയും ഉൾപ്പെടുത്തിയതിലാണ് താരം അതൃപ്തി പ്രകടിപ്പിച്ചത്. "ഇത് കഴിഞ്ഞിട്ട് 12 വർഷമായി, എന്നിട്ടും ആളുകൾക്ക് ഇത് മറക്കാൻ കഴിയാത്തത് എന്തുകൊണ്ടാണ്?" എന്നാണ് ഇസബെല്ല കമന്റ് ചെയ്തത്.
2012 മുതൽ 2014 വരെ വിരാട് കോഹ്‌ലിയും ഇസബെല്ലയും പ്രണയത്തിലായിരുന്നുവെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ അനുഷ്കയുമായുള്ള വിരാടിന്റെ വിവാഹത്തിന് ശേഷം വർഷങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും പഴയ കാര്യങ്ങളിലേക്ക് തന്നെ വലിച്ചിഴയ്ക്കുന്നതിനോടാണ് ഇസബെല്ല പ്രതികരിച്ചത്.
നിലവിൽ വിവാഹിതയായ ഇസബെല്ല ഭർത്താവിനും രണ്ട് കുട്ടികൾക്കുമൊപ്പം ഖത്തറിലെ ദോഹയിലാണ് താമസം. 'മിസ്റ്റർ മജ്‌നു', 'വേൾഡ് ഫേമസ് ലവർ' തുടങ്ങിയ തെലുങ്ക് ചിത്രങ്ങളിൽ ഇസബെല്ല അഭിനയിച്ചിട്ടുണ്ട്.
നേരത്തെ നടി അവനീത് കൗറിന്റെ പോസ്റ്റ് ലൈക്ക് ചെയ്തപ്പോൾ 'അൽഗോരിതം പിശക്' എന്ന് വിശദീകരണം നൽകിയ കോഹ്‌ലി, പുതിയ വിവാദത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. 2017-ൽ വിവാഹിതരായ വിരാട്-അനുഷ്ക ദമ്പതികൾക്ക് വാമിക, അകായ് എന്നിങ്ങനെ രണ്ട് മക്കളുണ്ട്. അനുഷ്കയുടെ സ്പോർട്സ് ഡ്രാമയായ 'ചക്ദ എക്സ്പ്രസ്' റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വില്ലൻ കഥാപാത്രത്തിന്റെ പേരിന് രാഷ്ട്രീയ നേതാവിന്റെ മകന്റെ പേരുമായി സാമ്യം'; ‘പേട്രിയറ്റ്’ സിനിമയ്ക്ക്
"ശക്തിമാനാകാൻ അഭിനയം മാത്രം പോരാ, രൺവീർ സിംഗിന് ആ വേഷം പറ്റില്ല"; മുകേഷ്
ടെയ്ലർ സ്വിഫ്റ്റ്-കെൽസി പ്രണയം! എൻഎഫ്എല്ലിന് സമ്മാനിച്ചത് 400 മില്യൺ ഡോളറിന്റെ വിപണി മൂല്യം
കെൻഡൽ ജെന്നറും ജേക്കബ് എലോർഡിയും പ്രണയത്തിൽ; പിന്നിൽ കൈലി ജെന്നറുടെ 'ബുദ്ധി'!