കൊച്ചി: മമ്മൂട്ടിയും മോഹൻലാലും പ്രധാന വേഷങ്ങളിൽ എത്തുന്ന മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ‘പേട്രിയറ്റ്’ സിനിമയ്ക്ക് കത്രികവച്ചു സെൻസർ ബോർഡ്. ചിത്രത്തിലെ ചില പേരുകളും രംഗങ്ങളും ഒഴിവാക്കാൻ നിർദേശം നൽകിയതോടെ, ആവശ്യമായ മാറ്റങ്ങൾ വരുത്തി റീ-എഡിറ്റ് ചെയ്ത് വീണ്ടും സെൻസർ ബോർഡിന് സമർപ്പിക്കാൻ അണിയറപ്രവർത്തകർ ഒരുങ്ങുകയാണ്.
പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലറായാണ് ‘പേട്രിയറ്റ്’ ഒരുങ്ങുന്നത്. ചിത്രത്തിലെ വില്ലൻ കഥാപാത്രത്തിന്റെ പേര് ഒരു രാഷ്ട്രീയ നേതാവിന്റെ മകന്റെ പേരുമായി സാമ്യമുണ്ടെന്ന സൂചനയെ തുടർന്ന് വിവാദ സാധ്യത കണക്കിലെടുത്താണ് സെൻസർ ബോർഡ് ഇടപെട്ടതെന്നാണ് റിപ്പോർട്ട്. കൊച്ചിയിലെ ലാൽ മീഡിയയിൽ റീ-എഡിറ്റിംഗ് ഇതിനകം പൂർത്തിയായിട്ടുണ്ട്. മെയ് 1ന് ചിത്രം റിലീസ് ചെയ്യാനാണ് പദ്ധതി.
വർഷങ്ങൾക്കുശേഷം മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണിത്. ഡാറ്റാ സുരക്ഷയും ഡിജിറ്റൽ കാലത്തെ സ്വകാര്യതാ ലംഘനങ്ങളും പ്രമേയമാക്കിയുള്ള കഥയാണ് സിനിമ പറയുന്നത്. ഡോ. ഡാനിയൽ ജെയിംസ് എന്ന കഥാപാത്രമായി മമ്മൂട്ടിയും കേണൽ റഹിം നായിക് എന്ന കഥാപാത്രമായി മോഹൻലാലും എത്തുന്നു.
നയൻതാര, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, ദർശന രാജേന്ദ്രൻ, സെറിൻ ഷിഹാബ്, രേവതി, ജിനു ജോസഫ്, രാജീവ് മേനോൻ, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.
പ്രൊഡക്ഷൻ ഡിസൈൻ ഷാജി നടുവിൽ, ജിബിൻ ജേക്കബ് എന്നിവർ നിർവഹിക്കുന്നു. ഓഡിയോഗ്രഫി വിഷ്ണു ഗോവിന്ദ്, സിങ്ക് സൗണ്ട് വൈശാഖ് പി.വി, പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൺ പൊടുതാസ്. ലൈൻ പ്രൊഡ്യൂസേഴ്സ് സുനിൽ സിംഗ്, നിരൂപ് പിന്റോ, ജസ്റ്റിൻ ബോബൻ, ജെസ്വിൻ ബോബൻ. മേക്കപ്പ് രഞ്ജിത് അമ്പാടി, വരികൾ അൻവർ അലി, വിനായക് ശശികുമാർ. ആക്ഷൻ ഡയറക്ടർമാർ ദിലീപ് സുബ്ബരായൻ, സ്റ്റണ്ട് സിൽവ, മാഫിയ ശശി, റിയാസ്-ഹബീബ്, മഹേഷ് മാത്യു. വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണൻ, നൃത്തസംവിധാനം ഷോബി പോൾരാജ്. വിഎഫ്എക്സ് പ്രവർത്തനം ഫയർഫ്ലൈ, എഗ് വൈറ്റ്, ഐഡന്റ് വിഎഫ്എക്സ് ലാബ്, ഫാന്റം എഫ്എക്സ്, ബൈനറി സർക്കസ്, പിക്റ്റോറിയൽ എഫ്എക്സ് എന്നിവ നിർവഹിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

"ശക്തിമാനാകാൻ അഭിനയം മാത്രം പോരാ, രൺവീർ സിംഗിന് ആ വേഷം പറ്റില്ല"; മുകേഷ്
പഴയ പ്രണയം ഇന്നും വേട്ടയാടുന്നു; കോഹ്ലിയെക്കുറിച്ചുള്ള പോസ്റ്റിന് മറുപടിയുമായി മുൻ കാമുകി
ടെയ്ലർ സ്വിഫ്റ്റ്-കെൽസി പ്രണയം! എൻഎഫ്എല്ലിന് സമ്മാനിച്ചത് 400 മില്യൺ ഡോളറിന്റെ വിപണി മൂല്യം
കെൻഡൽ ജെന്നറും ജേക്കബ് എലോർഡിയും പ്രണയത്തിൽ; പിന്നിൽ കൈലി ജെന്നറുടെ 'ബുദ്ധി'!