കനത്ത വേനൽ ചൂടിൽ കുട്ടികളെ നിർബന്ധിച്ച് അംഗനവാടികളിൽ ഇരുത്തേണ്ടെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ 

APRIL 23, 2026, 9:23 AM

പത്തനംതിട്ട : കനത്ത വേനൽ ചൂട് കണക്കിലെടുത്ത് സംസ്ഥാനത്തെ കുട്ടികളെ നിർബന്ധിച്ചു അംഗണവാടികൾ ഇരുത്തേണ്ടതില്ലെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടു. 

മുൻ പത്തനംതിട്ട നഗരസഭ ചെയർമാനും ഡിസിസി വൈസ് പ്രസിഡന്റുമായ അഡ്വ.എ സുരേഷ് കുമാർ ബാലാവകാശ കമ്മീഷൻ ഇത് സംബന്ധിച്ച പരാതി കഴിഞ്ഞയാഴ്ച നൽകിയിരുന്നു.

തുടർന്നാണ് ബാലാവകാശ കമ്മീഷൻ ഇത് സംബന്ധിച്ച നിർദേശങ്ങൾ അടങ്ങിയ ഉത്തരവ് നൽകിയത്. 

vachakam
vachakam
vachakam

അങ്ങനെ അംഗനവാടികളിൽ വരാതിരിക്കുന്ന കുട്ടികൾക്ക് പോഷകാഹാരം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ അവരുടെ വീടുകളിൽ എത്തിച്ചു നൽകാൻ നടപടി സ്വീകരിക്കണമെന്നും ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ വി മനോജ് കുമാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. 

ഷീറ്റുപയോഗിച്ച് മേൽക്കൂര നിർമിച്ചിട്ടുള്ളതും വായു സഞ്ചാരമില്ലാത്തതുമായ അംഗനവാടികൾ തുറന്നു പ്രവർത്തിപ്പിക്കരുതെന്നും ഉത്തരവിൽ പറയുന്നു. ഉച്ചയ്ക്ക് പതിനൊന്നു മുതൽ വൈകിട്ട് മൂന്നു വരെയുള്ള സമയങ്ങളിൽ കുട്ടികളെ പുറത്തു കളിക്കാൻ വിടരുതെന്നും ഉത്തരവിൽ പറയുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam